യുവതിയെ കൂട്ടമാനഭംഗം ചെയ്ത നാലുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഭര്‍ത്താവിന്റെ ചികിത്സക്കായി പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
സെക്കന്തരാബാദ് റെയില്‍സ്റ്റേഷനില്‍ നിന്നുമാണ് യുവതിയെ സംഘം തട്ടിക്കൊ ണ്ടുപോയത്.
മഹ്ബൂബ് നഗറിലെ ദിവസ വേതനക്കാരിയായ യുവതി സ്റ്റേഷനില്‍ നിന്നും ആഹാരം കഴിച്ചതിനുശേഷം ഭര്‍ത്താവിനുള്ള ആഹാരവും വാങ്ങി പുറപ്പെടുന്പോഴാണ് സംഭവം.
യുവതി ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നവഴി കാറിലെത്തിയ സംഘം ഇവരെ തട്ടികൊണ്ടുപോയി കാറിനുള്ളില്‍വെച്ചുതന്നെ കൂട്ടമാന ഭംഗത്തിനിരയാക്കി. പിന്നീട് യുവതി ഇവരുടെ കയ്യില്‍ നിന്നും രക്ഷപെട്ട് അടുത്തുള്ള കോംപ്ലക്സില്‍ അഭയം തേടി.
കോംപ്ലക്സിലെ വാച്ച്മാന്‍ ആളുകളെ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച നാലുപേരെയും പിടികൂടുകയായിരുന്നു. നാലുപേര്‍ ക്കെതിരെയും തട്ടികൊണ്ടുപോകലിനും മാനഭംഗത്തി നുമെതിരായി കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഭാസ്കര്‍ ക്ഷയരോഗത്തിന് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications