കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ തിരഞ്ഞെടുത്തത്‌ നറുക്കിട്ടുതന്നെ: ജോസഫ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മോന്‍സ്‌ ജോസഫിനെ മന്ത്രിയായി തിരഞ്ഞെടുത്തത്‌ നറുക്കെടുപ്പിലൂടെത്തന്നെയാണെന്ന്‌ കേരള കോണ്‍ഗ്രസ്‌-ജെ അധ്യക്ഷന്‍ പി.ജെ ജോസഫ്‌.

തിരുവനന്തപുരത്ത്‌ ചേര്‍ന്ന്‌ ഗ്രൂപ്പ്‌ ഭാരവാഹികളുടെ യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ പരസ്യ പ്രസ്‌താവന പാടില്ലെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ച ജോസഫ്‌ ഇതെല്ലാം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളാണെന്നാണ്‌ പ്രതികരിച്ചത്‌.

നറുക്കെടുപ്പിലൂടെയാണ്‌ മന്ത്രിയെ തിരഞ്ഞെടുത്തതെന്ന്‌ പറഞ്ഞ്‌ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള യുഡിഎഫിന്റെ തീരുമാനം അപഹാസ്യമാണ്‌.

പഞ്ചായത്തുകളില്‍ യുഡിഎഫ്‌ നേതാക്കള്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയിട്ടുണ്ട്‌. ഇപ്പോള്‍ നറുക്കെടുപ്പിലൂടെ മന്ത്രിയെ തിരഞ്ഞെടുത്തതിന്റെ പേരില്‍ ആ സ്ഥാനങ്ങള്‍ രാജിവെയ്‌ക്കാന്‍ യുഡിഎഫ്‌ തയ്യാറാണോ?

മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ സുരേന്ദ്രന്‍ പിള്ളയ്‌ക്കും മോന്‍സിനും തുല്യയോഗ്യതയുള്ളതുകൊണ്ടാണ്‌ നറുക്കെടുപ്പ്‌ നടത്തേണ്ടിവന്നത്‌- ജോസഫ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X