കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗക്കേസ് പ്രതികളെ ജനമധ്യത്തില്‍ തൂക്കിലേറ്റി

  • By Super
Google Oneindia Malayalam News

ടെഹ്റാന്‍: ഇറാനിലെ വടക്കന്‍ പട്ടണമായ ഷിറാസില്‍ ബലാല്‍സംഗ കേസില്‍ കുറ്റക്കാരായ മൂന്നു പേരെ പൊതുജനമദ്ധ്യത്തില്‍ വച്ച് തൂക്കിക്കൊന്നു.

ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കാനാണ് കര്‍ശനമായി ശിക്ഷ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത വാഹിദ് ഇ, മൊഹമദ് എ, അഹമദ് ഇ എന്നിവരെയാണ് പരസ്യമായി തൂക്കിലേറ്റിയത്. ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങളണിയാന്‍ സ്ത്രീകളെ പ്രേരിപ്പിക്കാനാണ് പ്രാദേശിക പ്രോസിക്യൂട്ടര്‍ ജാബര്‍ ബനേഷി ഈ സംഭവം ഉപയോഗിച്ചത്.

'ശിരസ് മറയ്ക്കാത്ത സ്ത്രീകള്‍ക്കാണ് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്, അതിനാല്‍ ശിരസ് പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങളണിയണം" ബനേഷി പറഞ്ഞു.

2007ല്‍ മാത്രം 210 പേരെയാ‍ണ് ഇറാനില്‍ വ്യത്യസ്ത കുറ്റങ്ങളില്‍ പരസ്യമായി തൂക്കിലേറ്റിയത്. 2006ല്‍ 177 പേരാണ് ശിക്ഷക്ക് വിധേയരായത്. അംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതലായി വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X