പരിസ്ഥിതിപ്രശ്നം, ചേനപ്രശ്നം: എളമരം കരീം
കോഴിക്കോട്: പരിസ്ഥിതി പ്രശ്നം ചേനപ്രശ്നമെന്ന് മന്ത്രി എളമരം കരീം. സംസ്ഥാനത്തു തുടങ്ങുന്ന വ്യവസായ സംരംഭങ്ങളെ പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ എതിര്‍ക്കുന്നതില്‍ രോഷാകുലനായാണ് വ്യവസായ മന്ത്രി ഇങ്ങനെ പറഞ്ഞത്.
സംസ്ഥാനത്ത് പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധം വ്യവസായങ്ങള്‍ ആരഭിക്കുന്നതിനെപോലും പരിസ്ഥിതിയുടെ പേരില്‍ എതിര്‍ക്കുകയാണ്. ഗുണഭോക്‌താക്കള്‍ക്ക് നേട്ടമുണ്ടാക്കുന്ന സഹകരണ പ്രസ്ഥാനമാണ് ഇന്ന് ആവശ്യം.
ഹാന്‍വീവ്, ഹാന്‍ടെക്സ് പോലുള്ള സഹകരണ പ്രസ്ഥാനത്തില്‍ ജീവനക്കാര്‍ക്കാണ് നേട്ടം. ഗുണഭോക്‌താക്കളുടെ സ്ഥിതി പരിതാപകരമാണ്- അദ്ദേഹം പറഞ്ഞു.
സംരംഭക മേഖലയില്‍ സ്‌ത്രീകളും യുവാക്കളും കടന്നുവരണം. ലോകത്തിന്റെ മാറ്റമുള്‍ക്കൊള്ളാന്‍ യുവാക്കള്‍ ഏഷ്യന്‍ പര്യടനം നടത്തണമെന്നും ചൈനയ്ക്ക് സമീപ ഭാവിയില്‍ വ്യവസായ വാര്‍ധക്യം സംഭവിക്കുമെന്നും മന്ത്രി പറഞ്ഞു.
നാഷനല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്ട് ആരംഭിക്കുന്ന ജനസമ്പാദ്യകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications