റോഡ് അറ്റകുറ്റപ്പണികള്‍ക്ക് പ്രഥമ പരിഗണനനല്‍കുമെന്ന് മോന്‍സ് ജോസഫ്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-ജെ പ്രതിനിധിയായി മോന്‍സ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തില്‍ മലയാളത്തിലാണ് മോന്‍സ് പ്രതിജ്ഞയെടുത്തത്.
റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവും പ്രഥമ പരിഗണനല്‍കുകയെന്ന് സ് സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മോന്‍സ് അറിയിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിന് വെള്ളിയാഴ്ച 11ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ഗുരുദാസന്‍, കെ.പി. രാജേന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, തോമസ് ഐസക്, എം. വിജയകുമാര്‍, കേരള കോണ്‍ഗ്രസ്(ജെ)ചെയര്‍മാന്‍ പി.ജെ. ജോസഫ്, മോന്‍സിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രിസ്ഥാനത്തിനുവേണ്ടി രംഗത്തുണ്ടായിരുന്ന വി. സുരേന്ദ്രന്‍ പിള്ള എംഎല്‍എയുടെ സാന്നിധ്യം ശ്രദ്ധേയമായി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതിപക്ഷത്തുനിന്ന് ആരും എത്തിയിരുന്നില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications