മൂന്നാര്‍: രാജു നാരായണസ്വാമിയുടെ ഹര്‍ജി തള്ളി
കൊച്ചി: തനിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കളക്ടര്‍ രാജു നാരായണ സ്വാമി നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
രാജു നാരായണസ്വാമിയ്‌ക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചു.
മൂന്നാറില്‍ സ്‌റ്റേ നിലനില്‍ക്കേ ബിവറേജസ് കോര്‍പ്പറേഷന്റെ കെട്ടിടം പൊളിച്ചുനീക്കിയതിനാണ് സ്വാമിയ്‌ക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തത്.
കെട്ടിടം കയ്യേറ്റഭൂമിയിലാണെന്ന് ആരോപിച്ചാണ് അത് പൊളിച്ചുനീക്കാന്‍ സ്വാമി ഉത്തരവിട്ടത്. എന്നാല്‍ സ്‌റ്റേ നിലനിന്നിരുന്നുവെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം.












Click it and Unblock the Notifications