Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചില്‍ ടെന്‍ഡുല്‍ക്കറെക്കുറിച്ച്‌ ആല്‍ബം വരുന്നു

Sachin Tendulkarകൊച്ചി: ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കുറിച്ച്‌ മലയാളി ഡോക്ടര്‍ വീഡിയോ ആല്‍ബം നിര്‍മ്മിയ്‌ക്കുന്നു. കണ്ണൂര്‍ ജില്ലക്കാരനായ ദന്ത ഡോക്ടര്‍ സി.വി രഞ്‌ജിത്താണ്‌ സച്ചിനെക്കുറിച്ച്‌ വീഡിയോ ആല്‍ബം നിര്‍മ്മിയ്‌ക്കുന്നത്‌.

അറബി, ഇംഗ്ലീഷ്‌, മലയാളംഎന്നിവയുള്‍പ്പെടെ ഇരുപത്‌ ഭാഷകളിലായാണ്‌ ആല്‍ബം തയ്യാറാവുന്നത്‌. ശാന്‍-ഇ-ഹിന്ദുസ്ഥാന്‍ എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തോളം സമയമെടുത്തിട്ടുണ്ട്‌.

ഇന്ത്യയിലും വിദേശത്തുമായി സച്ചിന്‌ ഒട്ടേറെ ആരാധകരുണ്ട്‌. അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ ജീവിതത്തിനോടുള്ള ആദരമായി തയ്യാറാക്കുന്ന ഈ ആല്‍ബം എല്ലാ ആരാധകരിലും എത്തുകയും എല്ലാവര്‍ക്കും മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയണമെന്നും കരുതിയാണ്‌ ഇരുപത്‌ ഭാഷകളിലും അല്‍ബം ഇറക്കുന്നത്‌- രഞ്‌ജിത്ത്‌ പറയുന്നു.

മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായാണ്‌ ആല്‍ബത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ആറുമിനിട്ടോളം നീണ്ടുനില്‍ക്കുന്ന ആല്‍ബത്തില്‍ സച്ചിനെക്കുറിച്ച്‌ രഞ്‌ജിത്ത്‌ ആലപിക്കുന്ന ഒരു ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്രീകരണത്തിനും നിര്‍മ്മാണത്തിനും എല്ലാമായി ഇതിനകം തന്നെ പത്തുലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞു.

ഒക്ടോബര്‍ രണ്ടിന്‌ കൊച്ചിയില്‍ നടന്ന ഇന്ത്യ- ആസ്‌ത്രേലിയ ഏകദിന മത്സരത്തിന്‌ വന്നപ്പോള്‍ സച്ചിനുമായി ആല്‍ബത്തിന്റെ കാര്യം ചര്‍ച്ചചെയ്‌തിരുന്നുവെന്നും തന്റെ സംരംഭത്തിന്‌ സച്ചിന്‍ എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നുവെന്നും രഞ്‌ജിത്‌ പറഞ്ഞു. ശാലു എന്നപേരില്‍ ഇതിന്‌ മുമ്പ്‌ രഞ്‌ജിത്ത്‌ മറ്റൊരു വീഡിയോ ആല്‍ബം ഇറക്കിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമാണ്‌ ശാന്‍-ഇ-ഹിന്ദുസ്ഥാന്‍.

വീഡിയോ ആല്‍ബം ഡിസംബറില്‍ പുറത്തിറക്കാനാണ്‌ ഉദ്ദേശിയ്‌ക്കുന്നത്‌. ഓഡിയോ ആല്‍ബം നവംബറില്‍ പുറത്തിറങ്ങും- രഞ്‌ജിത്ത്‌ അറിയിച്ചു. ആല്‍ബത്തിന്റെ ആദ്യപകര്‍പ്പ്‌ സച്ചിന്‌ തന്നെ നല്‍കണമെന്നാണ്‌ രഞ്‌ജിത്തിന്റെ ആഗ്രഹം. ഇതിനായി ഇദ്ദേഹം വീണ്ടും സച്ചിനുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+