നവജാതശിശുവിന് രണ്ട് ലൈംഗികാവയവം
ജെയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ച ആണ്‍കുഞ്ഞിന് രണ്ട് ജനനേന്ദ്രിയം.
ഒരു മുപ്പത്തിയഞ്ചുകാരിയുടെ ഒന്‍പതാമത്തെ കുഞ്ഞാണ് രണ്ട് ജനനേന്ദ്രിയങ്ങളുമായി ജനിച്ചത്. മുകളിലും താഴെയുമായി സ്ഥിതിചെയ്യുന്ന നിലയിലാണ് കുട്ടിയുടെ ലൈംഗികാവയവങ്ങളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വ്യാഴാഴ്‌ച ജനിച്ച കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭ്രൂണാവസ്ഥയില്‍ എന്തെങ്കിലും ജനിതകവ്യത്യാസങ്ങള്‍ നടന്നിട്ടുണ്ടോയെന്നറിയാന്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ കിഡ്‌നിയിലും മറ്റ് അവയവങ്ങളിലും അല്‍ട്രാ-സൗണ്ട് ടെസ്‌റ്റ് നടത്തിയിരുന്നു.
പരിശോധനയില്‍ കുട്ടിയുടെ മൂത്രാശയസംബന്ധമായ അവയവങ്ങള്‍ സാധാരണനിലയില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിലൊട്ടാകെ ഈയിടെയായി ഇത്തരത്തില്‍ നൂറു കുട്ടികള്‍ ജനിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും അതില്‍ മൂന്നെണ്ണം ഇന്ത്യയില്‍ നിന്നാണെന്നും ഗൈനക്കോളജിസ്‌റ്റായ ആഭ ശ്രീവാസ്‌തവ പറഞ്ഞു. ദില്ലിയിലെ ലേഡി ഹാര്‍ഡിംഗ് ആശുപത്രിയിലാണത്രേ ഇതിനുമുമ്പ് ഇത്തരം രണ്ട് കുട്ടികള്‍ ജനിച്ചത്.












Click it and Unblock the Notifications