അഭയ കേസ് റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കണമെന്ന് ഹര്‍ജി
കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ സംശയിക്കുന്ന ചിലരെ നാര്‍കോ അനാലിസിസിന് വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ ഹര്‍ജി നല്‍കി.
ഏറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സംശയിക്കുന്ന മറ്റുചിലരെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ ഉത്തരവിടണെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അഭയയുടെ പോസ്‌റ്റ് മോര്‍ട്ടം രേഖകളില്‍ തിരിമറി നടന്നതായുള്ള പരാതിയിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സിബിഐയോട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജി തിങ്കളാഴ്‌ച പരിഗണിയ്‌ക്കുമെന്ന് കോടതി അറിയിച്ചു. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സോഫി തുടങ്ങിയവരെയാണ് പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications