Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ലോറി സമരം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ അവശ്യ സര്‍വീസ് നിയമപ്രകാരം ലോറികള്‍ പിടിച്ചെടുത്ത് സര്‍വീസുകള്‍ നടത്തുമെന്ന് സൂചന. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ഉടമകളുടെ വിഹിതം നികുതിയ്ക്കൊപ്പം അടയ്ക്കണമെന്ന് പുതിയ നിയമം നടപ്പിലാക്കുന്നതില്‍ സാവകാശം ആവശ്യപ്പെട്ടാണ് ലോറി ഉടമകള്‍ സമരം ചെയ്യുന്നത്.

എന്നാല്‍, ലോറി ഉടമകള്‍ക്ക് കാലാകാലങ്ങളില്‍ അര്‍ഹമായ എല്ലാ സൗജന്യങ്ങളും നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ സമരം നീതീകരിയ്ക്കാനാവില്ലെന്നും തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ വ്യക്തമാക്കി.

ലോറി ഉടമകളുമായി ചര്‍ച്ചകള്‍ക്ക് ഇല്ല എന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. എന്നാല്‍ തൊഴിലാളികളുടെ കടമയെ കുറിച്ച് ബോധവല്‍‌ക്കരണം നടത്താന്‍ ലോറി തൊഴിലാളികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

ലോറിത്തൊഴിലാളികളുടെ സമ്മതത്തോടെ പിടിച്ചെടുത്ത ലോറികള്‍ ഉപയോഗിച്ച് ചരക്ക് നീക്കം നടത്താനാണ് സര്‍ക്കാര്‍ നീക്കം.

വെള്ളിയാഴ്ച സമരം ആരംഭിച്ചെങ്കിലും ഇതു ചരക്ക് ഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. സംസ്ഥാനത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും ശനിയാഴ്ച ഇത് പൂര്‍ണ്ണമായും സ്തംഭിക്കുകയായിരുന്നു.

കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറികള്‍ പണിമുടക്കില്‍ നിന്ന് വിട്ടു നില്‍‌ക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെയാണ് വാതക ലോറികള്‍ ഗതാഗതം നടത്തുന്നത്. പണിമുടക്ക് നീളുകയാണെങ്കില്‍ ബുധനാഴ്ചയോടെ കണ്ടെയ്നറുകളും പണിമുടക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+