Get Updates
Get notified of breaking news, exclusive insights, and must-see stories!

3 വയസ്സുകാരനെ നായ്ക്കള്‍ക്കൊപ്പം കെട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

Aromalനെടുങ്കണ്ടം: വീട്ടുവരാന്തയില്‍ നായ്ക്കള്‍ക്കൊപ്പം ചങ്ങലയില്‍ പൂട്ടിയിട്ടിരുന്ന ആരോമല്‍ എന്ന മൂന്നുവയസ്സുകാരനെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു പൊലീസ്‌ മോചിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ ബെന്നി, മഞ്ജു, ബെന്നിയുടെ അച്ഛനമ്മമാരായ ആന്റണി, ഏലിയാമ്മ എന്നിവരെ ശാന്തന്‍പാറ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

വീടിന്റെ തിണ്ണയില്‍ ചങ്ങലയുടെ ഒരുതലയ്ക്കല്‍ നായയേയും മറുതലയ്ക്കല്‍ ആരോമലിന്റെ കാലും കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇങ്ങനെ കെട്ടിയിട്ട ശേഷം മഞ്ജുവും ബെന്നിയും ബെന്നിയുടെ അച്ഛനമ്മമാരും ജോലിക്ക്‌ പോയി. അപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചാണ്‌ കുട്ടിയെ രക്ഷിച്ചത്‌.

വലതു കൈപ്പത്തിയിലും ശരീരമാസകലവും പൊള്ളലേറ്റ പാടുകളുണ്ട്‌. തന്നെ, അച്ഛന്‍ സിഗരറ്റ്‌കുറ്റികൊണ്ട്‌ കുത്താറുണ്ടായിരുന്നുവെന്ന്‌ കുട്ടി പറഞ്ഞതായി പോലീസ്‌ അറിയിച്ചു. അവശനായ കുട്ടി ചോറു വേണമെന്നു പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.

കുട്ടിയെ ചങ്ങലയില്‍ കെട്ടിയിടുന്നതിനെ ചോദ്യം ചെയ്ത നാട്ടുകാരെ ബെന്നി കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ്‌ പറഞ്ഞു. വെള്ളിയാഴ്ച നാട്ടുകാര്‍ അറിയിച്ചശേഷമാണ്‌ ശാന്തമ്പാറ പോലീസ്‌ എത്തി മഞ്ജുവിനെയും ബെന്നിയെയും അറസ്റ്റ്‌ ചെയ്തത്‌.

ബാലപീഡനത്തിനാണ്‌ കേസ്സെടുത്തിരിക്കുന്നത്‌. കുട്ടിയെ സംരക്ഷണത്തിനായി തല്‍ക്കാലം രാജാക്കാട്ടെ കരുണാലയത്തിലേക്ക്‌ മാറ്റി. അഞ്ചുമാസമായി കുട്ടിയെ പൂട്ടിയിട്ടശേഷമാണു വീട്ടുകാര്‍ പണിക്കു പോകുന്നതത്രേ.

രാവിലെ എട്ടുമണിക്കു പട്ടികളോടൊപ്പം ബന്ധനസ്ഥനാകുന്ന കുട്ടി വൈകുന്നേരം ആറുമണിക്കാണു മോചിതനാകുന്നതെന്നും പലപ്പോഴും രാത്രിയിലും ചങ്ങലയിലാണു കുട്ടി കിടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

മഞ്ജു മുന്‍പ്‌ എറണാകുളത്ത്‌ ഹോം നഴ്‌സായിരുന്നപ്പോള്‍ ബെന്നി അവിടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. അവര്‍ പ്രണയത്തിലാവുകയും പിന്നീട്‌ മഞ്ജു ഗര്‍ഭിണിയാവുകയും ചെയ്തു.

മഞ്ജു പ്രസവത്തിനായി നാട്ടില്‍ പോയിരുന്നു. അതിനുശേഷവും സൗഹൃദം തുടരുകയും ഒരുമിച്ച്‌ താമസിക്കുകയുമായിരുന്നുവെന്നാണ്‌ മഞ്ജു പോലീസിനോട്‌ പറഞ്ഞത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇവര്‍ കൈലാസത്ത്‌ എത്തിയത്‌. മഞ്ജുവിനെ തിരുവല്ലയ്ക്കടുത്ത്‌ ഓതറയില്‍ നിന്നാണ്‌ ബെന്നി കൂട്ടിക്കൊണ്ടുവന്നതെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+