Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: കാമുകനൊപ്പം സെക്കന്‍ഡ് ഷോകണ്ട്‌ മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

മാമംഗലം പാലാതുരുത്തില്‍ അഷര്‍(19), മാമംഗലം തമ്പുരാട്ടിപറമ്പ്‌ റോഡ്‌ പ്രിയാനിവാസില്‍ മുത്തു(21), തമ്മനം ശ്രാവണം വീട്ടില്‍ അനീഷ്‌ പൈ(22), പാടിവട്ടം പള്ളിത്തറ വീട്ടില്‍ കുഞ്ഞുമോന്‍(24) എന്നിവരെയാണ്‌ പാലാരിവട്ടം എസ്‌.ഐ നവാസും സംഘവും പിടികൂടിയത്‌.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ 16ന്‌ പാലാരിവട്ടം ജനത സ്റ്റോപ്പിന്‌ സമീപത്തായിരുന്നു നാടകീയമായ സംഭവം. സെക്കന്‍ഡ്ഷോ കഴിഞ്ഞ്‌ യുവാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന യുവതിയെ കാറില്‍ നാല്‍വര്‍സംഘം പിന്തുടര്‍ന്നു.

പാലാരിവട്ടത്തുവച്ച്‌ കാര്‍ വട്ടമിട്ട്‌ ഇവരെ തടഞ്ഞു. ഭീഷണിപ്പെടുത്തി മൊബൈല്‍ ‍ഫോണും 7,000ത്തോളം രൂപയും കൈക്കലാക്കി. തുടര്‍ന്ന്‌ യുവാവിനെ മര്‍ദിച്ച്‌ അവശനാക്കി റോഡില്‍ തള്ളിയിട്ടശേഷം യുവതിയെ ബലമായി കാറില്‍ക്കയറ്റി കടക്കുകയായിരുന്നു.

മാമംഗലം പുന്നേത്തില്‍പാടം ലെയിനില്‍ ഒഴിഞ്ഞ പറമ്പില്‍വച്ച്‌ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളംകൂട്ടിയതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു. യുവതി താമസിക്കുന്ന വനിതാ ഹോസ്റ്റലിനുമുന്നില്‍ ഇറക്കിയ ശേഷം ഇവര്‍ കാറില്‍ രക്ഷപ്പെട്ടതായി എസ്‌.ഐ നവാസ്‌ പറഞ്ഞു.

പാലാരിവട്ടം പോലീസില്‍ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ വണ്ടിപ്പെരിയാര്‍ ഭാഗത്തുനിന്നാണ്‌ നാലുപേരെയും പിടികൂടിയത്‌. പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ്‌ നാടുവിടാനുള്ള നീക്കത്തിലായിരുന്നു നാലുപേരും.

മോഷ്ടിച്ച മൊബൈല്‍‍ഫോണ്‍ നമ്പറിന്റെ ടവര്‍ നിരീക്ഷിച്ചാണ്‌ പോലീസ്‌ വണ്ടിപ്പെരിയാറിലെത്തിയത്‌. ഇവിടത്തെ എസ്‌ഐ വിജയകുമാറിന്റെ സഹായത്തോടെയായിരുന്നു തുടര്‍ന്നുള്ള അന്വേഷണം.

നാല്‍വര്‍സംഘത്തിലെ ഒരാള്‍ക്ക്‌ യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്നും മറ്റൊരാളുടെ കൂടെ അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നത്‌ കണ്ടപ്പോഴുണ്ടായ ദേഷ്യമാണ്‌ 'തട്ടിക്കൊണ്ടു'പോകലില്‍ കലാശിച്ചതെന്നും സൂചനയുണ്ട്‌.

സ്വകാര്യബാങ്കിലെ ജീവനക്കാരിയായ യുവതി ആലപ്പുഴ സ്വദേശിനിയാണ്‌. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+