കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിയുടെ നിറം വാട്സണ് പുറത്തേയ്ക്ക് വഴി വെട്ടി

  • By Staff
Google Oneindia Malayalam News

James Watsonവാഷിങ്ങ്ടണ്‍: മനുഷ്യ ബുദ്ധിക്കു വംശീയ അടിത്തറയുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ നൊബേല്‍ ജേതാവായ ജനിതക ശാസ്‌ത്രജ്ഞന്‍ ഡോക്ടര്‍ ജയിംസ്‌ വാട്സണെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു കോള്‍ഡ്‌ സ്പ്രിങ്‌ ഹാര്‍ബര്‍ ലാബോറട്ടറി സസ്പെന്‍ഡ്‌ ചെയ്‌തു.

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ്‌ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ കറുത്ത വംശജര്‍ക്കു ബുദ്ധി കുറവാണെന്നു സൂചന നല്‍കുന്ന പരാമര്‍ശം വാട്‌ സണ്‍ നടത്തിയത്‌. വംശീയവിദ്വേഷം പരത്തുന്ന പരാമര്‍ശത്തോടു സ്ഥാപനമേധാവികള്‍ തുടക്കത്തിലേ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

വാട്സന്റെ പരാമര്‍ശം ശാസ്ത്രലോകത്ത് കടുത്ത അന്പരപ്പും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്‌. ആധുനിക ശാസ്‌ത്രത്തില്‍ ഇതിഹാസതുല്യനായ ഒരാള്‍ നടത്തിയ നിരുത്തരവാദ പരാമര്‍ശങ്ങള്‍ ശാസ്‌ത്രലോകത്തിനു മൊത്തത്തില്‍ അപമാനകരമാണെന്ന്‌ അമേരിക്കന്‍ സയന്റിസ്റ്റ്സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ഹെന്‍റി കെല്ലി അഭിപ്രായപ്പെട്ടു.

സാമൂഹിക നയങ്ങളില്‍ വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും ഒരേ അളവുകോല്‍ മാനദണ്ഡമാക്കുന്നതിനാല്‍ ആഫ്രിക്കയുടെ ഭാവിയെപ്പറ്റി ആശങ്കയുണ്ടെന്നാണ്‌ വാട്സണ്‍ അഭിമുഖത്തില്‍ പറഞ്ഞത്‌.

വെള്ളക്കാരുടെയും കറുത്തവരുടെയും ബൗദ്ധികനിലവാരം സമാസമമാണെന്ന ധാരണ പരീക്ഷണങ്ങള്‍ നിഷേധിക്കുകയാണെന്നും വാട്സണ്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദങ്ങള്‍ക്കിടയിലും 'അവോയിഡ്‌ ബോറിങ്‌ പീപ്പിള്‍; ലെസണ്‍സ്‌ ഫ്രം എ ലൈഫ്‌ ഇന്‍ സയന്‍സ്‌(മുഷിപ്പന്‍ ആളുകളെ ഒഴിവാക്കുക; ശാസ്‌ത്രവുമായുള്ള ഒരു ജീവിതത്തിന്റെ പാഠങ്ങള്‍) എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശനവുമായി വാട്സണ്‍ മുന്നോട്ടു പോകുകയാണ്‌.

ഡിഎന്‍എ ഘടനയെപ്പറ്റിയുള്ള പഠനത്തിനു ഫ്രാന്‍സിസ്‌ ക്രിക്ക്‌, മൗറീസ്‌ ഹൂജ്‌ ഫ്രഡറിക്‌ വില്‍ക്കിന്‍സ്‌ എന്നിവരോടൊപ്പം 1962ലാണ് വാട്സണ്‍ നൊബേല്‍ സമ്മാനം പങ്കിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X