Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാകമ്മിഷന്‍ വിധവകള്‍ക്കായി വിവാഹ ബ്യൂറോ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ വിധവകള്‍ക്കായി വിവാഹ ബ്യൂറോകള്‍ തുടങ്ങുന്നു. വിധവകളുടെ പുനര്‍ വിവാഹത്തിന്‌ നിയമ പരിരക്ഷ നല്‍കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

പുനര്‍ വിവാഹത്തിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ നിയമ പരിരക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്‌ തുടങ്ങുന്നത്‌. വിധവകളെയും കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിച്ച്‌ പുനര്‍ വിവാഹത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും കമ്മിഷന്‍ ഉദ്ദേശിക്കുന്നുണ്ട്‌.

ദേശീയ വനിതാ കമ്മിഷന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അംഗീകാരത്തോടെയായിരിക്കും ബ്യൂറോകള്‍ ആരംഭിയ്‌ക്കുക. എല്ലാ ജില്ലകളിലും ശില്‍പശാലകള്‍ നടത്തിയതിന്‌ ശേഷമാവും ബ്യൂറോകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിയ്‌ക്കുക.

ഇതുവരെ നാലു ജില്ലകലില്‍ ശില്‍പ്പശാല നടത്തിയിട്ടുണ്ട്‌. വനിതാ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സന്നദ്ധ സംഘടനകളുടെ കീഴിലായിരിക്കും വിധവാ വിവാഹബ്യൂറോകള്‍ പ്രവര്‍ത്തയ്‌ക്കുക. ശില്‍പശാലയ്‌ക്കുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ബ്യൂറോകള്‍ തുടങ്ങാനാണ്‌ കമ്മിഷന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+