ദേശാഭിമാനി പിണറായിയുടെ പിടിയില്‍
തിരുവനന്തപുരം: മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ ദേശാഭിമാനിയില്‍ നിന്ന് പങ്കെടുത്ത ഏഴ് പേരില്‍ ആറ് പേരും വി.എസ് പക്ഷക്കാരായിരുന്നുവെന്നത് പഴങ്കഥ. ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട വി.എസിന് ഇന്ന് ദേശാഭിമാനിയില്‍ സ്വാധീനം തുലോം തുഛമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇത്തവണ പങ്കെടുക്കാന്‍ ദേശാഭിമാനിയില്‍ നിന്നെത്തുന്ന ആറില്‍ അഞ്ച് പ്രതിനിധികളും പിണറായി പക്ഷക്കാരാണ്.
കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെ ആറ് യൂണിറ്റുകളിലും നടന്ന ലോക്കല്‍ സമ്മേളനങ്ങളിലാണ് പുതിയ കമ്മിറ്റികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തത്. പ്രതിനിധികളില്‍ ആറാമത്തെയാള്‍ക്ക് ഗ്രൂപ്പില്ല. വാരികയില്‍ നിന്ന് ഇത്തവണ പ്രതിനിധിയെ നിശ്ചയിക്കാത്തതിനാലാണ് പ്രതിനിധികളുടെ എണ്ണം കുറഞ്ഞത്.
കണ്ണൂരില്‍ മനോഹരന്‍ മോറായി, കോഴിക്കോട് മുഹമ്മദ് കോയ, തൃശ്ശൂരില്‍ യു. സി. ബാലകൃഷ്ണന്‍, കൊച്ചിയില്‍ രാജീവ് വര്‍മ്മ, കോട്ടയത്ത് മോഹന്‍ദാസ്, തിരുവനന്തപുരത്ത് ആര്‍. എസ്. ബാബു എന്നിവരാണ് സംസ്ഥാന സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്.
മനോഹരന്‍ മോറായി, മുഹമ്മദ് കോയ, യു. സി. ബാലകൃഷ്ണന്‍, രാജീവ് വര്‍മ്മ, മോഹന്‍ദാസ് എന്നിവര്‍ ബന്ധപ്പെട്ട ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിമാരുമാണ്. കൊച്ചിയില്‍ സംസ്ഥാന സമ്മേളന പ്രതിനിധി സ്ഥാനത്തേയ്ക്ക് രാജീവ് വര്‍മ്മയ്ക്കെതിരെ പിണറായി പക്ഷക്കാരനായ രവി കുറ്റിക്കാട് മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.
കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്ന് സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്ന രാധാകൃഷ്ണന്‍ പട്ടാനൂരിനെ ഇക്കുറി ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. വി. എസ്. പക്ഷക്കാരനായ ഇദ്ദേഹം പിണറായി പക്ഷത്തിന്റെ നോട്ടപ്പുള്ളിയാണ്.












Click it and Unblock the Notifications