സിപിഎം പ്രവര്‍ത്തകര്‍ക്ക് സഭയുടെ വിലക്ക്
കോട്ടയം: സീറോ മലബാര്‍ സഭയും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് വളരുന്നു. സഭാ സമിതികളില്‍ നിന്നും സിപിഎം അംഗങ്ങളെ വിലക്കാനുള്ള തീരുമാനത്തിലാണ് ചങ്ങനാശേരി രൂപതയുടെ പാസ്റ്റോറല്‍ കൗണ്‍സില്‍.
ഈ തീരുമാനം സഭയുടെ മൊത്തത്തിലുള്ള തീരുമാനമല്ലെന്നും ഓരോ രൂപതയ്ക്കും സ്വന്തമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും ഫാ.പോള്‍ തേലക്കാട് വ്യക്തമാക്കി.
സീറോ മലബാര്‍ സഭയ്ക്ക് സംസ്ഥാനത്ത് 14 രൂപതകളാണുള്ളത്. ചങ്ങനാശേരി രൂപതയുടെ തീരുമാനത്തെ മറ്റ് രൂപതകളും പിന്തുടരുമോയെന്നാണ് ഇനിയറിയാനുള്ളത്.
സിപിഎമ്മില്‍ വിശ്വാസികള്‍ക്ക് സ്ഥാനമില്ലെങ്കില്‍ സഭയില്‍ സിപിഎം അംഗങ്ങള്‍ക്കും സ്ഥാനമില്ലെന്ന നയമാണ് സീറോ മലബാര്‍ സഭ സ്വീകരിക്കുന്നത്.












Click it and Unblock the Notifications