കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് നിയമം

  • By Staff
Google Oneindia Malayalam News

വാളയാര്‍: സര്‍ക്കാര്‍ ചെലവില്‍ പഠിച്ച്‌ ബിരുദം നേടിയ ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ജോലിചെയ്യാതെ നാടുവിട്ടുപോകുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ . സര്‍ക്കാര്‍ ക്വാട്ടയില്‍ പഠിച്ച്‌ ബിരുദം നേടുന്ന ഡോക്ടര്‍മാര്‍ നിശ്ചിതകാലയളവില്‍ സംസ്ഥാനത്തുതന്നെ ജോലിചെയ്യുന്നതിന്‌ നിയമം കൊണ്ടുവരുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതാണ്‌ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നം. ഉള്ള ഡോക്ടര്‍മാര്‍ പലരും നീണ്ട കാലം അവധിയില്‍ പ്രവേശിക്കുകയാണ്. ചികിത്സതേടിയെത്തുന്നവര്‍ക്ക്‌ നല്ല സേവനവും സ്നേഹവും കാരുണ്യവും നല്‍കിയാല്‍ തിരിച്ചും സ്നേഹവും ആദരവും ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പണമില്ലാത്തതിനാല്‍ ചികിത്സകിട്ടാത്ത അവസ്ഥ ഇനി ആവര്‍ത്തിക്കില്ല. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി ചികിത്സ ലഭ്യമാക്കുക എന്നതാണ്‌ സര്‍ക്കാര്‍ നയം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഇതിന്‌ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. വാളയാര്‍ ചന്ദ്രാപുരത്ത്‌ പുതുശ്ശേരി പഞ്ചായത്ത്‌ നിര്‍മിച്ച ഗവ. ഹോമിയോ ആസ്പത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള വിവിധ വകുപ്പുകളും ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ച്‌ ചേര്‍ന്നുള്ള ജനകീയ ആരോഗ്യനയം ആവിഷ്കരിക്കും. ചിക്കുന്‍ഗുനിയയും പകര്‍ച്ചപ്പനിയും വ്യാപകമായതിനെത്തുടര്‍ന്ന്‌ പൊതുജനാരോഗ്യ രംഗത്ത്‌ നാം കൈവരിച്ച വിസ്മയാവഹമായ നേട്ടങ്ങള്‍ക്ക്‌ മങ്ങലേറ്റിരിക്കുകയാണ്. അലോപ്പതിയോടൊപ്പം ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കണം. ചികിത്സാരംഗത്ത്‌ പരസ്പര സഹകരണം കൊണ്ടുവരണമെന്നും മുഖ്യന്ത്രി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X