ലോറി സമരത്തിനെതിരെ തൊഴിലാളികള്‍
കോഴിക്കോട്: ആവശ്യമായ പോലീസ് സംരക്ഷണം നല്‍കിയാല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ തയാറാണെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചു.
ലോറി സമരം നേരിടുന്നതിന് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ സമരം നേരിടുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.
ലോറി സമരം ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. ലോറി ഉടമകളുടെ സമരത്തിന് തൊഴിലാളികളുടെ പിന്തുണയില്ലെന്നും ക്ഷേമനിധി സംബന്ധിച്ച് ഒരുവിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications