Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്‌ ഭാഷാ സ്‌നേഹം, അറബി ഭാഷയില്‍ ബാനര്‍

CPM banner in Arabicചേര്‍ത്തല: അറബി ഭാഷയില്‍ എഴുതി പ്രദര്‍ശിപ്പിച്ച സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബാനര്‍ വിവാദമായതിനെത്തുടര്‍ന്ന്‌ അഴിച്ചുമാറ്റി.

മുസ്ലിം സമുദായക്കാര്‍ കൂടുതലുള്ള പ്രദേശത്താണ്‌ അറബി ഭാഷയില്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചത്‌. പൂച്ചാക്കല്‍ അരൂക്കുറ്റി ഹാദായത്ത്‌ പള്ളിയ്‌ക്ക്‌ മുന്‍വശത്താണ്‌ ഞായറാഴ്‌ച വൈകീട്ട്‌ പാര്‍ട്ടി ലോക്കല്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം അറബിയില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടത്‌.

ബാനര്‍ സ്ഥാപിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രദേശത്തുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്ന്‌ പൊലീസും സ്ഥലത്തെത്തി.

വിശുദ്ധ ഖുര്‍-ആന്‍ എഴുതിയ ഭാഷ പാര്‍ട്ടിക്കാര്യത്തിന്‌ ഉപയോഗിക്കുന്നത്‌ ശരിയല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ വിശ്വാസികള്‍ എതിര്‍പ്പുമായെത്തിയത്‌.പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയാണ്‌ ബാനര്‍ അഴിച്ചുമാറ്റിയത്‌.

സിപിഎം അരൂക്കുറ്റി ലോക്കല്‍ സമ്മേളനം, 19ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ സിദ്ധാബാദ്‌, പ്രതിനിധി സമ്മേളനം 31ന്‌, നവംബര്‍ 1 പൊതുസമ്മേളനം.. എന്നീ കാര്യങ്ങളാണ്‌ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ബനറില്‍ എഴുതിയിരുന്നത്‌.

അതേസമയം അറബി ആഗോള ഭാഷയാണെന്നും ഈ ഭാഷയോടുള്ള ബഹുമാനം കൊണ്ടാണ്‌ അറബി ഭാഷ ബാനറില്‍ ഉപയോഗിച്ചതെന്നും സിപിഎം അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്‌ ബാബു പറഞ്ഞു.

അറേബ്യന്‍ നാടുകളില്‍ അറബി ഭാഷ പൊതുവായി ഉപയോഗിക്കുന്നുണ്ട്‌. സിപിഎമ്മിനോട്‌ എതിര്‍പ്പുള്ള കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള ചില കക്ഷികളാണ്‌ ബാനര്‍ വിവാദമാക്കിയതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. മതപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ്‌ പാര്‍ട്ടി ബാനര്‍ അഴിച്ചുമാറ്റിയത്‌- സെക്രട്ടറി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+