Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം തുടരുമെന്ന്‌ ലോറി ഉടമകള്‍

കോഴിക്കോട്‌: തൊഴിലാളികളുടെ ക്ഷേമനിധി പ്രശ്‌നത്തെച്ചൊല്ലി അഞ്ചു ദിവസമായി തുടരുന്ന ലോറി സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ ലോറി ഉടമകള്‍.

ഉടമകളുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയോഗമാണ്‌ സമരം തുടരാന്‍ തീരുമാനിച്ചത്‌. സമരത്തെത്തുടര്‍ന്ന്‌ വന്നേയ്‌ക്കാവുന്ന പ്രത്യാഘാതങ്ങളും പ്രതിബന്ധങ്ങളും നേരിടാന്‍ തയ്യാറാണെന്ന്‌ ലോറി ഉടമകള്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ നിര്‍ബ്ബന്ധബുദ്ധിയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. ആരുമായും യുദ്ധത്തിനില്ല. ചര്‍ച്ചയ്‌ക്കു തയ്യാറാണ്‌- ലോറി ഓണേഴ്‌സ്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.എം മുഹമ്മദലി പറഞ്ഞു. ചര്‍ച്ചയ്‌ക്കായി ഏഴംഗ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോറി പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വേണ്ട ലോറികള്‍ വിട്ടുനല്‍കാമെന്നും ലോറി ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സമരങ്ങളിലൂടെ വളര്‍ന്നവര്‍ നയിക്കുന്ന സര്‍ക്കാര്‍ അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുന്ന കാഴ്‌ചയാണ്‌ കേരളം കാണുന്നത്‌.

ജോലിയ്‌ക്കു തയാറെന്ന ലോറിത്തൊഴിലാളി യൂണിയനുകളുടെ തീരുമാനം രാഷ്ട്രീയമാണ്‌. ഏകദേശം എഴുപത്‌ ശതമാനം ലോറികളിലും ഉടമകള്‍ തന്നെയാണ്‌ തൊഴിലാളികല്‍- അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ സമരം തുടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം പരിഹരിയ്‌ക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+