ബിഷപ്പ് വിചാരിച്ചാല്‍ സിപിഎമ്മിന് അന്ത്യകൂദാശ നല്‍കാനാവില്ല: മന്ത്രി
പറവൂര്‍: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യ കൂദാശ നല്‍കാന്‍ പോപ്പ് വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയാണോ ചെറിയ ഒരു സ്ഥലത്തെ ബിഷപ്പെന്ന് മന്ത്രി ജി സുധാകരന്‍.
ചിറ്റിലപ്പിള്ളിയുടെ സിരകളില്‍ ഓടുന്നത് യുഡിഎഫിന്റെ രക്തമാണ്, പുരോഹിതന്റേതല്ല. യുഡിഎഫിന്‌റെ ശബ്ദമാണ് ഇവരില്‍ നിന്നും കേള്‍ക്കുന്നത്. ആ ശബ്ദം അംഗീകരിയ്‌ക്കില്ല- സുധാകരന്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് വിരോധം മതവുമായി ചേര്‍ത്ത് വിതറുന്നത് സൂക്ഷിച്ചുവേണം. സാഹചര്യം മുതലെടുത്ത് ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ ഇവിടെയൊരു ന്യൂനപക്ഷവും കാണില്ല. പ്രത്യയശാസ്‌ത്രത്തെ ചോദ്യം ചെയ്യാം. പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിയ്‌ക്കുന്ന വ്യക്തിയെ ചോദ്യം ചെയ്‌താല്‍ വിജയിക്കില്ല. ആശയപരമായ വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം തയ്യാറാണ്- മന്ത്രി വ്യക്തമാക്കി.
ആധുനിക സാമ്രാജ്യത്വ കാലഘട്ടത്തില്‍ വൈദിക സമൂഹത്തിന് വന്ന അധപതനത്തിന് ഉദാഹരണമാണ് കേരളത്തിലെ പല പുരോഹിതന്മാരും. രക്തസാക്ഷികളെ തെമ്മാടികള്‍ എന്നു വിളിയ്‌ക്കുന്ന പുരോഹിതര്‍ ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിയായ ജോര്‍ജ് ബുഷിനെ അങ്ങനെ വിളിയ്‌ക്കാന്‍ തയ്യാറാണോ അദ്ദേഹം ചോദിച്ചു.
പുന്നപ്ര വയലാര്‍ സമരത്തിന്റെ അറുപത്തിയൊന്നാം വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി പറവൂര്‍ രക്തസാക്ഷി നഗറില്‍ നടന്ന സാസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications