Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദിയില്‍ കണ്ടഭാവം നടിയ്‌ക്കാതെ വിഎസും സുധാകരനും

VS Achuthanandan and G Sudhakaranഅമ്പലപ്പുഴ: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും സഹകരണമന്ത്രി ജി. സുധാകരനും പിണക്കത്തിലാണോ ചൊവ്വാഴ്‌ച പുന്നപ്ര രക്തസാക്ഷികളുടെ സ്‌മരണ പുതുക്കുന്ന സമ്മേളനത്തിനെക്കിയ മിക്കവരുടെയും ഉള്ളില്‍ ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ടാകണം.

മുഖ്യമന്ത്രിയും സുധാകരനും കണ്ടഭാവം നടിയ്‌ക്കാതെയാണ്‌ പരിപാടി തീരുന്നതുവരെ വേദിയില്‍ ഇരുന്നത്‌. വൈകുന്നേരം നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു പക്ഷേ അജണ്ടയില്‍ പ്രസംഗത്തിനായി പേരുചേര്‍ത്തിരുന്നെങ്കിലും സുധാകരന്‍ പ്രസംഗിയ്‌ക്കാതെ വിട്ടുനിന്നു.

രാവിലെ പതിനൊന്നര മണിയോടെയാണ്‌ മുഖ്യമന്ത്രി വി.എസ്‌ എത്തിയത്‌. പതിനഞ്ചുമിനിറ്റിനുള്ളില്‍ സുധാകരനുമെത്തി. സുധാകരന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്‌തെങ്കിലും അദ്ദേഹം കണ്ടഭാവം നടിച്ചില്ല.

മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം അനുസ്‌മരണ പ്രഭാഷണത്തിന്‌ മുതിരാതെ ആദ്യം സുധാകരനും പിന്നീട്‌ മുഖ്യമന്ത്രിയും ചടങ്ങില്‍ നിന്നും പോന്നു.

മുഖ്യമന്ത്രി നേരെ പറവൂരിലെ വീട്ടിലേയ്‌ക്കാണ്‌ പോയത്‌. വൈകുന്നേരംവരെ അവിടെ കഴിഞ്ഞശേഷം വൈകീട്ട്‌ പറവൂര്‍ ജംങ്‌ഷനിലെ പുന്നപ്ര അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി.

സുധാകരനാകട്ടെ വൈകീട്ട്‌ ആറരവരെ ഇതിനു സമീപം നീര്‍ക്കുന്നത്ത്‌ രണ്ട്‌ പരിപാടികളില്‍ പങ്കെടുത്തെങ്കിലും പറവൂരിലെ സമ്മേളനവേദിയിലേയ്‌ക്ക്‌ എത്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+