കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീര്‍ ഖാനെതിരെ ജാമ്യമില്ലാ വാറണ്ട്‌

  • By Staff
Google Oneindia Malayalam News

Aamir khanദില്ലി: ദേശീയ പതാകയെ അപമാനിച്ച കേസില്‍ മധ്യപ്രദേശ്‌ കോടതി ബോളിവുഡ്‌ താരം അമീര്‍ഖാനെതിരെ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു.

കേസ്‌ പരിഗണിയ്‌ക്കുന്ന സമയത്ത്‌ കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും എത്താത്തതിനെത്തുടര്‍ന്നാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. അമീര്‍ ദേശീയ പതാകയെ നിന്ദിച്ചുവെന്ന്‌ കാണിച്ച്‌ ശൈലേന്ദ്ര ശര്‍മ്മയെന്ന ആളാണ്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ പരാതി നല്‍കിയിരുന്നത്‌.

ഇതിന്‌ മുമ്പ്‌ അമീറിനും മറ്റു മൂന്നുപേര്‍ക്കും എതിരെ കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിക്കുന്നതെന്ന് മജിസ്‌ട്രേട്ട്‌ ബി.എസ്‌ മവല്‍ അറിയിച്ചു.

ആഗസ്റ്റ്‌ 16ന്‌ ഇന്‍ഡോറിലെ ഒരു കാര്‍ ഷോറും ഉദ്‌ഘാടന സമയത്താണ്‌ അമീര്‍ ദേശീയ പതാകയെ നിന്ദിച്ചതായി ആരോപണമുയര്‍ന്നത്‌. കേസ്‌ നവംബര്‍ ഏഴിന്‌ വീണ്ടും പരിഗണിയ്‌ക്കുമെന്ന്‌ കോടതി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X