Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയന്പത്തൂര്‍ സ്ഫോടനം: 6 പേര്‍ക്ക് കൂടി ഇരട്ടജീവപര്യന്തം

കോയമ്പത്തൂര്‍: സ്ഫോടന പരമ്പരക്കേസില്‍ പത്തു പേരുടെ കൂടി ശിക്ഷാവിധി പൂര്‍ത്തിയായി. പ്രത്യേക കോടതി അഞ്ചു പേര്‍ക്ക്‌ ഇരട്ട ജീവപര്യന്തവും അഞ്ചു പേര്‍ക്ക്‌ 13 വര്‍ഷം തടവും ശിക്ഷ വിധിച്ചു.

കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മലപ്പുറം സ്വദേശി നെല്ലിശേരി ബഷീറിന്‌ കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. വിചാരണ തടവുകാലം ശിക്ഷയായി പരിഗണിച്ചു ബഷീറിനെ ഇന്നു വിട്ടയക്കും.

ഗുരുതരമായി കുറ്റം ചെയ്‌തതായി കണ്ടെത്തിയിട്ടുള്ള 35 പേരുടെ ശിക്ഷയാണ് വ്യാഴാഴ്ച വിധിയ്ക്കുന്നത്. കേസിലെ ഒന്നാം പ്രതി ബാഷടക്കം 31 പേര്‍ക്ക്‌ ജീവപര്യന്തവും നാലു പേര്‍ക്ക്‌ പത്തു വര്‍ഷം തടവും കോയമ്പത്തൂര്‍ പ്രത്യേക കോടതി ബുധനാഴ്ച വിധിച്ചിരുന്നു.

ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ പ്രതിഭാഗം അഭിഭാഷകര്‍ വ്യക്‌തമാക്കിയിരുന്നു.

ഗുരുതരമായ കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തിയവരുടെ ശിക്ഷാ വിധിയാണ്‌ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്‌. 166 പ്രതികളുണ്ടായിരുന്ന കേസില്‍ മഅദനിയടക്കം എട്ടു പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ബാക്കിയുള്ള 158 പ്രതികളില്‍ ഗുരുതരമായ കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തിയ 88 പേര്‍ക്ക്‌ കോടതി മൂന്നു വര്‍ഷം മുതല്‍ ഒന്‍പതു വര്‍ഷം വരെ തടവു വിധിച്ചു.

വിചാരണ കാലയളവില്‍ അനുഭവിച്ച തടവ്‌, ശിക്ഷയായി കണക്കിലെടുത്ത്‌ ഇവരില്‍ 83 പേരെ വിട്ടയച്ചു. അഞ്ചു പേര്‍ മറ്റുകേസുകളില്‍ പ്രതികളായതിനാല്‍ വിട്ടയച്ചില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+