കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ തിരിച്ചുകൊണ്ടുവരണം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

K Karunakaranദില്ലി: ശരദ്‌ പവാറുള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയവരെയെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന്‌ എന്‍സിപി നേതാവ്‌ കെ. കരുണാകരന്‍.

എന്നാല്‍ കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങുന്ന കാര്യം ഇപ്പോള്‍ അജണ്ടയിലില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബലമാണ്‌. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌.

ഞാന്‍ കോണ്‍ഗ്രസ്‌ വിട്ടിട്ടില്ല. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നു മാറിനില്‍ക്കുകമാത്രമേ ചെയ്‌തിട്ടുള്ളു. ഞാന്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണക്കാരായവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്‌. ഞാന്‍ പഴയ കോണ്‍ഗ്രസ്സുകാരനാണ്‌. അന്നത്തെ കോണ്‍ഗ്രസ്‌ ഇന്നില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ തലത്തില്‍ ജനത്തിന്‌ കോണ്‍ഗ്രസിനോട്‌ മാത്രമേ താല്‍പര്യമുള്ളു. സോണിയാ ഗാന്ധിയുടെ നേതൃപാടവത്തില്‍ ഞാന്‍ തൃപ്‌തനാണ്‌. അവരെ നേതൃത്വത്തിലെത്തിയ്‌ക്കാന്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌- കരുണാകരന്‍ അവകാശപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X