Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറു ദിവസം നീണ്ടു ലോറി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ദിവസം നീണ്ട ലോറിസമരം പിന്‍വലിച്ചു. മന്ത്രിസഭാ ഉപസമിതിയുമായി ലോറി ഉടമാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം ഒത്തുതീര്‍പ്പാക്കിയത്‌.

ഉടമകള്‍ തൊഴിലാളി ക്ഷേമനിധി വിഹിതവും നികുതിയും അടച്ചു സര്‍ക്കാരുമായി സഹകരിക്കുമെന്നും പരാതികള്‍ 31നു വീണ്ടും മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടത്തുമെന്നുമാണ്‌ ചര്‍ച്ചയിലുണ്ടായ ധാരണ.

മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നു മന്ത്രിമാരായ മാത്യു ടി. തോമസ്‌, പി.കെ ഗുരുദാസന്‍, സി. ദിവാകരന്‍, എളമരം കരീം എന്നിവരടങ്ങിയ ഉപസമിതി ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഒത്തുതീര്‍പ്പായത്‌.

ചര്‍ച്ചയ്ക്കു ലോറി ഉടമകള്‍തന്നെ മുന്നോട്ടു വരികയായിരുന്നു. 27 മാസത്തെ ക്ഷേമനിധി കുടിശികയാണ്‌ ലോറി ഉടമകള്‍ അടയ്ക്കാനുള്ളത്‌. ഇത്‌ എഴുതിത്തള്ളില്ല. എന്നാല്‍, 27 ഗഡുക്കളായി കുടിശിക അടയ്ക്കാനുള്ള സാവകാശം നല്‍കിയിട്ടുണ്ട്‌.

ക്ഷേമനിധി തുകയില്‍ കുറവു വരുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ആര്‍ടിഒ, ജോയിന്റ്‌ ആര്‍ടിഒ ഓഫിസുകളില്‍ സംവിധാനമൊരുക്കുമെന്നു മാത്യു ടി. തോമസ്‌ പറഞ്ഞു.

ലോറി ഉടമകളെ ശത്രുക്കളായി കാണുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന്‌ ഉറപ്പുകൊടുത്തതായും മന്ത്രി പറഞ്ഞു. നികുതിയും ക്ഷേമനിധിയും അടയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ 31നു വീണ്ടും ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിക്കുകയാണെന്നു ലോറി ഓണേഴ്സ്‌ ഫെഡറേഷന്‍ സെക്രട്ടറി കെ.കെ. ഹംസ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+