Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവേദികളില്‍ പുകവലി; ഷാരൂഖിന് നോട്ടീസ്

Shah Rukh Khanരണ്ട് പൊതുവേദികളില്‍ പരസ്യമായി പുകവലിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന് പുകവലിയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ സംഘടന നോട്ടീസ് അയച്ചു.

മുംബൈയില്‍ നടന്ന ഇന്ത്യ - ഓസ്ട്രേലിയ ട്വന്‍റി20 ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയപ്പോഴും, ഹിന്ദുസ്ഥാന്‍ ടൈസ് ദില്ലിയില്‍ നടത്തിയ നേതൃസംഗമത്തിനിടയിലുമാണ് ഷാരൂഖ് പരസ്യമായി പുകവലിച്ചത്. പുകവലിച്ചുകൊണ്ട് ഷാരൂഖ് ക്രിക്കറ്റ് ആസ്വദിയ്ക്കുന്ന ചിത്രം സംപ്രേഷണം ചെയ്ത ദുരദര്‍ശന്‍റെ നടപടിയും കുറ്റകരമാണെന്നാണ് നോട്ട് അധികൃതര്‍ പറയുന്നത്.

ഇതേത്തുടര്‍ന്ന് ദേശീയ പുകവലി നിര്‍മ്മാര്‍ജ്ജന സംഘടന(നോട്ട്)യാണ് ഖാന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പുകവലിവിരുദ്ധ നിയമപ്രകാരം പൊതു സ്ഥലത്ത് പുകവലിക്കുന്നത് കുറ്റകരമാണ്.

ജോണ്‍ എബ്രഹാം നായകനായുള്ള അനുരാഗ് കശ്യപിന്‍റെ 'നോ സ്മോക്കിംഗ്" എന്ന സിനിമ പുറത്തിറങ്ങുന്ന ദിവസം തന്നെയാണ് ഷാരൂഖിന് നോട്ടീസ് അയച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടി സംഭവത്തിനുണ്ട്. പുകവലിയുടെ ദോഷവശങ്ങളെ കുറിച്ചുള്ള സിനിമയാണ് ഇത്.

പുകവലി സംബന്ധിച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് എതിരെയും നോട്ട് നിയമയുദ്ധം നടത്തിവരികയാണ്. ബച്ചന്‍ പുകവലിച്ചുകൊണ്ട് നില്‍ക്കുന്ന പരസ്യപോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+