കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിയെത്തിയതിന് ശിക്ഷ; വിദ്യാര്‍ത്ഥി മരിച്ചു

  • By Staff
Google Oneindia Malayalam News

Milan Thannaഅഹമ്മദാബാദ്‌: സ്‌കൂളില്‍ വൈകിയെത്തിയതിന്‌ ശിക്ഷയായി ഗ്രൗണ്ടില്‍ അഞ്ചുവട്ടം ഓടിച്ച വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.

അഹമ്മദാബാദിലെ നരന്‍പുരയിലെ നാരായണ്‍ ഗുരു സ്‌കൂളിലാണ്‌ സംഭവം നടന്നത്‌. ‌ ശിക്ഷയെത്തുടര്‍ന്ന്‌ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി മിലന്‍ തന്നയാണ്‌ മരിച്ചത്‌. ക്ലാസ്‌ ടീച്ചര്‍ നല്‍കിയ ശിക്ഷയാണ്‌ മരണത്തിന്‌ കാരണമായതെന്നാരോപിച്ച്‌ മിലന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മരണത്തിന്‌ കാരണം ഹൃദ്രോഗം ആണെന്ന്‌ മിലനെ പ്രവേശിപ്പിച്ച സഞ്‌ജീവനി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകിയെത്തിയ കുട്ടിയോട്‌ സ്‌കൂള്‍ ഗ്രൗണ്ടിനെ അഞ്ചുതവണ വലം വച്ചുകൊണ്ട്‌ ഓടാന്‍ ടീച്ചര്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. Milan Tanna's mother cries after getting the news that his son had died. നാല്‌പതുമീറ്റര്‍ ദൂരം ഓടിയപ്പോഴേയ്‌ക്കും കുട്ടി ഗ്രൗണ്ടില്‍ തളര്‍ന്നു വീഴുകയായിരുന്നു.

മിലന്റെ മരണവുമായി ബന്ധപ്പെട്ട്‌ ക്ലാസ്‌ ടീച്ചര്‍ തെറ്റു ചെയ്‌തുവെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ശ്രീനാരായണ മിഷന്‍ പ്രസിഡന്റ്‌ കെ.ആര്‍.എസ്‌ ധരന്‍ വ്യക്തമാക്കി.

വൈകിയെത്തി മറ്റുകുട്ടികളോട്‌ ഗ്രൗണ്ടില്‍ ഓടാന്‍ ആവശ്യപ്പെട്ടെങ്കിലും മിലനോട്‌ ആവശ്യപ്പെട്ടിരുന്നില്ലെന്നും. മിലന്‍ സ്വമേധയാ മറ്റുകുട്ടികള്‍ക്കൊപ്പം ഓടുകയായിരുന്നുവെന്നുമാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌. സംഭവത്തില്‍ വിശദമായ മെഡിക്കല്‍ പരിശോധനവേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇതിന്‌ മുമ്പ്‌ ഹൈദരാബാദിലെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടീച്ചര്‍ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക്‌ ഇലക്ട്രിക്‌ ഷോക്ക്‌ നല്‍കുയയും മറ്റൊരിടത്ത്‌ വിദ്യാര്‍ത്ഥിയുടെ നാവ്‌ മുറിപ്പെടുത്തുകയും ചെയ്‌ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X