അമേരിക്കയുടെ സമ്മാനം കേരളം തിരിച്ചയയ്‌ക്കുന്നു
കൊച്ചി: ഉപയോഗശൂന്യമായ കടലാസ് എന്ന പേരില്‍ കൊച്ചി തുറമുഖത്ത് ഇറക്കുമതി ചെയ്‌ത അമേരിക്കന്‍ നഗരമാലിന്യമടങ്ങിയ കണ്ടെയ്‌നറുകള്‍ തിരിച്ചയ്‌ക്കാന്‍ കസ്റ്റംസ് അധികൃതര്‍ ഉത്തരവിട്ടു.
കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്‌ത 'കൊച്ചിന്‍ കടലാസ്' എന്ന സ്ഥാപനത്തോട് ഇവ എത്രയും വേഗം തിരിച്ചയ്‌ക്കാനും പിഴയായി 35,000രൂപ കെട്ടിവെയ്‌ക്കാനും കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റംസ് ആക്ട് അനുസരിച്ചാണ് പിഴയീടാക്കുന്നത്. മാലിന്യം ഇറക്കുമതി ചെയ്‌തതിനുള്ള ശിക്ഷ എന്തുവേണമെന്ന് പിന്നീടായിരിയ്‌ക്കും തീരുമാനിയ്‌ക്കുക. അപകടകരമായ മാലിന്യങ്ങള്‍ സംബന്ധിച്ച നിയമം ഇക്കാര്യത്തില്‍ ഉപയോഗിക്കാമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
കസ്റ്റംസിന്റെ കസ്‌ററഡിയില്‍ സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്‌നറുകള്‍ കപ്പലിന്റെ ലഭ്യതയനുസരിച്ചായിരിക്കും മടക്കി അയക്കുക. കൊച്ചി കടലാസ് ന്യൂയോര്‍ക്കിലെ ബെല്‍സണ്‍ കോര്‍പ്പറേഷന്‍ വഴിയാണ് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്‌തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications