Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിറ്റിലപ്പിള്ളിയുടേത്‌ പീറ നിലപാടെന്ന്‌ സുധാകരന്‍

കൊല്ലം: ബോധമില്ലാതെ കിടന്ന മത്തായി ചാക്കോയ്‌ക്ക്‌ അന്ത്യകൂദാശ കൊടുത്തെങ്കില്‍ അത്‌ തെറ്റാണെന്നും കളവുപറയുന്ന താമരശേരി മെത്രാന്‍ ചിറ്റിലപ്പിള്ളിയുടേത്‌ പീറ കെഎസ്‌യുക്കാരന്റെ നിലപാടാണെന്ന്‌ മന്ത്രി ജി സുധാകരന്‍.

തിരുമേനിയെ തിരുത്താന്‍ ശ്രമിക്കാതെ കേരളത്തിലെ വലുതപക്ഷ മാധ്യമങ്ങള്‍ ദിവസവും പരാജയപ്പെടുകയാണ്‌. രാഷ്ട്രീയ നേതാക്കള്‍ പ്രസ്‌താവനകള്‍ പിന്‍വലിയ്‌ക്കണമെന്ന്‌ മതമേധാവികള്‍ പറയുന്നത്‌ ശരിയല്ല.

ചെയ്യാന്‍ പാടില്ലാത്തതാണ്‌ ചിറ്റിലപ്പിള്ളി ചെയ്‌തത്‌. ബോധമില്ലാതെ കിടക്കുമ്പോള്‍ അന്ത്യകൂദാശ നല്‍കിയെങ്കില്‍ അതില്‍ മത്തായി ചാക്കോ തെറ്റുകാരനല്ല- സുധാകരന്‍ പറഞ്ഞു.

ചില ക്രൈസ്‌തവ പുരോഹിതന്മാര്‍ കമ്യൂണിസ്‌റ്റ്‌ വിരോധം കയറിയാല്‍ എന്തും ചെയ്യും. എന്നാല്‍ മാധ്യമങ്ങളും പിണറായിയെ കുറ്റക്കാരനാക്കുകയാണ്‌. സത്യത്തിന്റേയും നീതിയുടെയും ഒരംശവുമില്ലാത്ത പത്രപ്രവര്‍ത്തനമാണിവിടെ നടക്കുന്നത്‌. ഇത്‌ കേരളത്തിന്റെ ശാപമാണ്‌- മന്ത്രി ആരോപിച്ചു.

ഓള്‍ കേരള പ്രൈവറ്റ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി നടന്ന സമരസ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+