ബോളിവുഡ് താരങ്ങളെ പൊലീസ് ചോദ്യം ചെയ്‌തു
മുംബൈ: അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായിയും സ്‌റ്റാര്‍ ഷോ സംഘാടകനുമായ ഇക്‌ബാല്‍ അത്തര്‍വാലയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബോളിവുഡിലെ പ്രമുഖ സിനിമാ താരങ്ങളെ പൊലീസ് ചോദ്യം ചെയ്‌തു.
സല്‍മാന്‍ ഖാന്‍, ഹൃത്തിക് റോഷന്‍, ശില്‍പാ ഷെട്ടി, ഇഷാ ഡിയോള്‍, മലൈക അറോറ ഖാന്‍ എന്നിവരെയാണ് പൊലീസ് വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തത്. സെലിബ്രിറ്റി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത ക്രിക്കറ്റ് താരങ്ങളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അത്തര്‍വാല തന്റെ അധോലോക ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഗള്‍ഫില്‍ നടത്തിയ ഏതെങ്കിലും ഷോകളില്‍ ഇവരാരെങ്കിലും പങ്കെടുത്തിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ചോദ്യം ചെയ്‌തതെന്ന് ജോയിന്റ് കമ്മിഷണര്‍ രാകേഷ് മരിയ അറിയിച്ചു.
ചോദ്യം ചെയ്യപ്പെട്ടവരില്‍ ആര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications