Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ത്രീധനമാവശ്യപ്പെട്ട വരന്‌ പെണ്‍വീട്ടുകാരുടെ മര്‍ദ്ദനം

പട്യാല(പഞ്ചാബ്‌): വിവാഹത്തിന്‌ സ്‌ത്രീധനമാവശ്യപ്പെട്ട്‌ വിദേശഇന്ത്യക്കാരനായ ഡോക്ടര്‍ക്ക്‌ വധുവിന്റെ വീട്ടുകാര്‍ വക തല്ല്‌. ന്യൂയോര്‍ക്കില്‍ താമസക്കാരനായ ഗുര്‍പ്രീത്‌ സിംഗിനാണ്‌ വിവാഹദിവസം തല്ലുകൊള്ളേണ്ടിയും തടവില്‍കഴിയേണ്ടിയും വന്നത്‌.

അമ്പത്‌ ലക്ഷം രൂപയാണ്‌ ഗുര്‍പ്രീത്‌ സ്‌ത്രീധനമായി ആവശ്യപ്പെട്ടത്‌. വിവാഹമൂഹൂര്‍ത്തവും നിശ്ചയിച്ച്‌ അതിഥികളെ ക്ഷണിച്ചും കഴിഞ്ഞതിന്‌ ശേഷം ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു ഘട്ടത്തിലാണ്‌ വധുവിന്റെ കുടുംബക്കാരോട്‌ ഗുര്‍പ്രീതും കുടുംബവും അമ്പത്‌ ലക്ഷം രൂപ സ്‌ത്രീധനമായി ആവശ്യപ്പെട്ടത്‌.

തുടര്‍ന്ന്‌ വധുവിന്റെ വീട്ടുകാര്‍ ഇയാളെ മര്‍ദ്ദിയ്‌ക്കുകയും പൊലീസ്‌ പരാതികൊടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പട്യാല പൊലീസെത്തി സിംഗിനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്യുകയായിരുന്നു. ലുധിയാന സ്വദേശികളായ ഗുര്‍പ്രീതും കുടുംബവും ഏറെവര്‍ഷമായി ന്യൂയോര്‍ക്കിലാണ്‌ താമസം.

സ്‌ത്രീധനം ആവശ്യപ്പെട്ട ഗുര്‍പ്രീതിനെ വിവാഹമണ്ഡപത്തില്‍വച്ച്‌ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന്‌ അടിച്ചു. വരന്റെ വേഷം കെട്ടി വന്ന സിംഗിന്റെ തലപ്പാവ്‌ തെറിച്ചുപോവുകയും വസ്‌ത്രങ്ങളും അലങ്കാരങ്ങളുമെല്ലാം അലങ്കോലപ്പെടുകയും ചെയ്‌തു. വിവാഹത്തിന്‌ ഇരുകൂട്ടരും ക്ഷണിച്ചുവരുത്തിയ അതിഥികള്‍ക്ക്‌ മുന്നിലായിരുന്നു വധൂഗൃഹക്കാരുടെ കയ്യേറ്റം.

വരനെ തല്ലിക്കൊല്ലുന്ന രീതിയിലായിരുന്നു വധുവിന്റെ കൂട്ടരുടെ പ്രതിഷേധമെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇയാളെ വിവാഹം കഴിക്കില്ലെന്ന്‌ വ്യാഴാഴ്‌ചതന്നെ ഡോക്ടര്‍കൂടിയായ വധു തീര്‍ത്തു പറഞ്ഞിരുന്നു.

വ്യാഴാഴ്‌ച തന്നെ ഇവര്‍ വിവാഹം വേണ്ടെന്ന്‌ വെയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി സ്‌ത്രീധനമാവശ്യപ്പെട്ട വരനെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിക്കുന്നതിനായി ഇവര്‍ വിവാഹം വേണ്ടെന്നു വെച്ച കാര്യം ആരെയും അറിയിച്ചില്ല.

വിവാഹത്തിന്‌ മുമ്പ്‌ തന്നെ അലങ്കാരങ്ങള്‍ക്കും അതിഥികളെ വിളിക്കുന്നതിനും മറ്റുമായി തങ്ങള്‍ കുറേ പണം ചെലവാക്കിയെന്നും എന്നിട്ടും വരന്റെ വീട്ടുകാരുടെ അത്യാഗ്രഹം മാറിയില്ലെന്നും വധുവിന്റെ കുടുംബം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+