Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്‌ജിയ്‌ക്കെതിരെ യുവ അഭിഭാഷകയുടെ പരാതി

നാഗ്‌പൂര്‍: ജഡ്‌ജി തന്നെ അപമാനിച്ചെന്ന്‌ ആരോപിച്ച്‌ യുവ അഭിഭാഷക ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബഞ്ചിന്‌ പരാതി നല്‍കി.

നാഗ്‌പൂര്‍ കോടതിയിലെ ജഡ്‌ജിയ്‌ക്കെതിരെയാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ചേംബറില്‍ കാണാനെത്തിയപ്പോഴാണത്രേ ജഡ്‌ജി അപമാനിയ്‌ക്കാന്‍ ശ്രമിച്ചത്‌.

മുന്‍ ജഡ്‌ജിയും സഹപ്രവര്‍ത്തകനുമായ പ്രകാശ്‌ തോംബ്രയ്‌ക്കൊപ്പം ജില്ലാ കോടതി പരിസരത്തുള്ള ചേംബറില്‍ കാണാന്‍ ചെന്നപ്പോള്‍ അപമാനിയ്‌ക്കപ്പെട്ടുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.

പരാതി മുംബൈ ഹൈക്കോടതിയ്‌ക്ക്‌ കൈമാറുമെന്ന്‌ ജസ്‌റ്റിസ്‌ ദീലീപ്‌ സിന്‍ഹ അറിയിച്ചു. സംഭവം നടന്നയുടന്‍ വനിതാ സംഘടനയായ ഭാരതീയ സ്‌ത്രീശക്തിയെയും സാമൂഹിക സുരക്ഷാ സമിതിയെയും യുവതി സമീപിച്ചിരുന്നു. ഇവര്‍ മുഖേനയാണ്‌ ജസ്റ്റിസ്‌ സിന്‍ഹയ്‌ക്ക്‌ പരാതി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+