Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎസ്‌ഐയുടെ മരണം: കോട്ടയത്ത്‌ ഹര്‍ത്താല്‍

കോട്ടയം: ചങ്ങനാശേരി എന്‍എസ്‌എസ്‌ ഹിന്ദുകോളെജില്‍ എഎസ്‌ഐ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി.

എല്‍ഡിഎഫും ബിജെപിയുമാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. കെ.എസ്‌ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഓടുന്നില്ല. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്‌. ഹര്‍ത്താലിനെത്തുടര്‍ന്ന്‌ ജില്ലയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

യുഡിഎഫ്‌ ചങ്ങനാശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ ആസ്ഥാനത്ത്‌ പ്രകടനം നടത്തും.

വെള്ളിയാഴ്‌ച നടന്ന സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ അറസ്റ്റു ചെയ്യുകയും പത്തുപേരെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴ കോട്ടയം ജില്ലകളിലായി ബിജെപി, ആര്‍എസ്‌എസ്‌ ഓഫീസുകളില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡിലും എതാനും പേരെ പിടികൂടിയിട്ടുണ്ട്‌.

ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രിയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും പറയുന്നത്‌. എന്നാല്‍ കോളെജില്‍ വ്യാഴാഴ്‌ചയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ അറസ്‌റ്റിലായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ പുറമേ നിന്നെത്തിയ സംഘമാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ ചില ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടെ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്‌ ഇത്‌ ആദ്യമായാണ്‌. കൊല്ലപ്പെട്ട ഏലിയാസ്‌ വാകത്താനും നാലുന്നാക്കല്‍ പിള്ളച്ചിറ സ്വദേശിയാണ്‌. ഹൈസ്കൂള്‍ അധ്യാപികയായ സുജയാണ് ഏലിയാസിന്‍റെ ഭാര്യ. മക്കള്‍ ഷെറിന്‍, അഖില്‍, സ്നേഹ. ഏലിയാസിന്‍റെ കുടുംബത്തിന് വകുപ്പുതല ആനൂകൂല്യങ്ങള്‍ക്ക് പുറമേ ആറു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഏറണാകുളം റേഞ്ച്‌ ഐജി വിന്‍സന്റ്‌ എം പോളിനോട്‌ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുട്ടുണ്ട്‌. അഡീഷണല്‍ ഡിജിപി വി.ആര്‍ രാജീവനും ഐജി വിന്‍സന്റ്‌ പോളും സ്ഥലത്ത്‌ ക്യാംപ്‌ ചെയ്യുന്നുണ്ട്‌. കേസന്വേഷണം ചങ്ങനാശേരി പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍തന്നെ നിര്‍വ്വഹിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+