ദേവഗൗഡ വീണ്ടും മലക്കം മറിഞ്ഞു
ബാംഗ്ലൂര്‍: ദേവഗൗഡ ഒരിക്കല്‍ കൂടി അപ്രതീക്ഷിതമായി മലക്കം മറിച്ചില്‍ നടത്തിയതോടെ കര്‍ണാടകത്തില്‍ ബിജെപി- ജനതാദള്‍ എസ് സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കളമൊരുങ്ങി.
കര്‍ണാടകത്തില്‍ കൂട്ടുസര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി.ക്ക് ജനതാദള്‍ എസ് പിന്തുണ നല്‍കി. യെദിയൂരപ്പയായിരിക്കും മുഖ്യമന്ത്രി. ഇരുപാര്‍ട്ടികളും ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂറിന് ശനിയാഴ്ച കത്ത് നല്‍കി. അതേ സമയം ബി.ജെ.പി.യെ പിന്തുണയ്ക്കാനുള്ള ഗൗഡ വിഭാഗത്തിന്റെ തീരുമാനത്തെ ദളിന്റെ മുന്‍ സംസ്ഥാനപ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.പി. പ്രകാശ് എതിര്‍ത്തു.
സര്‍ക്കാര്‍ രൂപവത്‌കരണത്തിനായി ഗൗഡദളിലെ ഒരു വിഭാഗം വിമതരുമായി എം.പി. പ്രകാശ് ദില്ലിയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബി.ജെ.പി.യും ദളും വീണ്ടും കൈകോര്‍ത്തത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രകാശ് നടത്തുന്ന തനിക്കും മകനും ഭീഷണിയാവുമെന്ന് മുന്നില്‍ കണ്ടാണ് ഗൗഡ ഇത്തരമൊരു നീക്കം നടത്തിയത്.
ശനിയാഴ്ച കുമാരസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ദള്‍ നിയമസഭാകക്ഷി യോഗമാണ് ബിജെപി.യെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ആവശ്യമായ സമയം നല്‍കിയിട്ടും കൂട്ടുസര്‍ക്കാരിന് മുന്നോട്ടുവരാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ദളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി.യുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
ബി.എസ്. യെദിയൂരപ്പയും മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ബി.ജെ.പി.യുടെ കേന്ദ്രനിരീക്ഷകന്‍ വെങ്കയ്യനായിഡുവിനോടും ജന. സെക്രട്ടറി അനന്ത്‌കുമാറിനോടുമൊപ്പമാണ് ഉച്ചയ്ക്ക് മൂന്നരമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.ഉപാധികളില്ലാതെയാണ് ദള്‍ പിന്തുണ നല്‍കിയതെന്നും മുന്‍ധാരണപ്രകാരം 20 മാസം കൂട്ടുസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.












Click it and Unblock the Notifications