Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎസ്ഐയെ കൊന്നതാര്?

കോട്ടയം: ചങ്ങനാശേരി എന്‍എസ്‌എസ്‌ കോളജില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം ഒതുക്കാനെത്തിയ എഎസ്ഐ എ.സി.ഏലിയാസിനെ പട്ടികക്കഷ്ണം കൊണ്ട് അടിച്ചുകൊന്നതാരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന് വ്യക്തയില്ല.

എബിവിപി പ്രവര്‍ത്തകരായ 13 പേരാണ് ഏലിയാസിനെ കൊന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇവരില്‍ പെട്ട നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ തന്നെയാണോ കൃത്യം ചെയ്തതെന്ന കാര്യത്തില്‍ പൊലീസിനുറപ്പില്ല. ഇവര്‍ സംഘത്തില്‍ പെട്ടവാരണെന്ന് പൊലീസ് കരുതുന്നുവെന്ന് മാത്രം.

അതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ് അവശനിലയില്‍ ആശുപത്രിയിലാണ്. ബിജു എന്നയാളെയാണ് പൊലീസ് മര്‍ദ്ദിച്ച് അവശനാക്കിയത്. ബിജുവിന്റെ മര്‍ദ്ദിച്ച് അവശനാക്കിയതിന്റെ പേരില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്യാന‍് കോട്ടയം എസ് പി ഉത്തരവിട്ടു. കെപിഎ അഞ്ചാം ബറ്റാലിയനിലെ പൊലീസുകാരായ അജിത് കുമാര്‍, തോമസ് സ്റ്റാന്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടി.

പ്രതികള്‍ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവരാണെണെങ്കില്‍ അന്വേഷിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞത്. എഎസ്ഐയെ കൊന്ന കേസിലെ പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് താന്‍ പറഞ്ഞത് കോട്ടയം എസ് പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് തന്റെ അഭിപ്രായമല്ലെന്നും ഡിജിപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+