കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിന് സ്വാഗതം: മാണി

  • By Staff
Google Oneindia Malayalam News

ദില്ലി: ജോസഫ്‌ ഇടതുമുന്നണി വിട്ടുവന്നാല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം. മാണി. എന്നാല്‍ ടി.എം. ജേക്കബിനെ പോലുള്ള നേതാക്കന്‍മാരുടെ കക്ഷികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നും മാണി പറഞ്ഞു.

മതവിശ്വാസത്തെയും മതാചാരങ്ങളെയും അധിക്ഷേപിക്കുന്ന ഇടതുമുന്നണിയില്‍ നിന്നു വിശ്വാസികളെല്ലാം പുറത്തുവരണം. മതാചാര്യന്മാര്‍ക്കു സമുദായം കല്‍പ്പിച്ചിരിക്കുന്ന ആദരവും വിശ്വാസവും മാന്യതയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. രൂപതകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവനകളും ഇടയലേഖനങ്ങളെ വിമര്‍ശിക്കുന്നതും രൂപതാധ്യക്ഷനെ നികൃഷ്ടജീവി എന്നു വിളിക്കുന്നതും ഇതിന്റെ ഭാഗമാണ്‌. ഹിന്ദു പൂജാരിമാര്‍ക്കു പൂജിക്കാനറിയില്ലെന്നും കൈനീട്ടാനേ അറിയൂ എന്നും ദേവസ്വം മന്ത്രി പറയുന്നതും ഇതിന്റെ ഭാഗം തന്നെ. ഈശ്വരവിശ്വാസത്തിനും മതവിശ്വാസത്തിനുമെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണു സിപിഎം കൈക്കൊണ്ടിരിക്കുന്നത്‌.

കേരളത്തില്‍ ഭരണം എന്നൊന്നില്ല. ചങ്ങനാശ്ശേരി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അക്രമരാഷ്ട്രീയത്തിനെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയാതിരുന്നതാണു ചങ്ങനാശ്ശേരിയില്‍ അനിഷ്ടസംഭവങ്ങള്‍ക്ക്‌ ഇടയാക്കിയത്‌. തലേദിവസം തന്നെ കോളജില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ച എബിവിപി പ്രവര്‍ത്തകരെ തിരഞ്ഞ്‌ ആയുധങ്ങളുമായി നടപ്പുണ്ടായിരുന്നു. എന്നാല്‍, അക്രമം വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാരിന്‌ ഒരു മുന്‍കരുതലും കൈക്കൊള്ളാനായില്ല- മാണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X