വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍.
വൈദ്യുതി വകുപ്പിന്റെ വരവും ചിലവും ഒത്തുപോകുന്നില്ല. വരവിന്റെ പലമടങ്ങ് ഇരട്ടിയാണ് വകുപ്പിലെ ചിലവ്. ഈ സാഹചര്യവുമായി ഏറെ കാലം മുന്നോട്ടുപോകാനാവില്ല. കേരളത്തിലെ എല്ലാ അണക്കെട്ടുകളും നിറഞ്ഞാലും സംസ്ഥാനത്തെ ആവശ്യത്തിന്റെ 50 ശതമാനം നിറവേറ്റാനുള്ള വൈദ്യുതി മാത്രമെ ഉത്പാദിപ്പിക്കാനാകൂ. അതിനാല്‍ മറ്റ് ഊര്‍ജ്ജ ഉറവിടങ്ങള്‍ കണ്ടെത്തേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
പന്നിയാര്‍ ദുരന്തത്തെക്കുറിച്ച് ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ അണക്കെട്ടുകളിലെയും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വിദഗ്ദ്ധസംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications