Get Updates
Get notified of breaking news, exclusive insights, and must-see stories!

പറന്ന് പറന്ന് ഇരുപതിനായിരം കടന്ന്....

മുംബെ : ഇരുപതിനായിരം എന്ന സ്വപ്നസൂചിക പിന്നിട്ട് ഓഹരിവിപണി കുതിപ്പ് തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് 730 പോയിന്റ് പിന്നിട്ട് സെന്‍സെക്സ് ഇരുപതിനായിരം എന്ന സ്വപ്ന സംഖ്യ പിന്നിട്ടിത്. സൂചിക പറന്നുയര്‍ന്നപ്പോള്‍ 1723 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി 5911ല്‍ ക്ലോസ് ചെയ്തിട്ടുണ്ട്. പി നോട്ടുകള്‍ സംബന്ധിച്ച സെബിയുടെ വ്യക്തത വന്നതിനു ശേഷവും വിപണി ഈ നിലയില്‍ മുന്നേറുന്നത് വിദഗ്ധരില്‍‍ അത്ഭുതമുണ്ടാക്കിയിട്ടുണ്ട്. ഈ നിലയില്‍ മുന്നേറ്റം തുടര്‍ന്നാല്‍ 20800 - 21200 വരെ സെന്‍സെക്സ് ഉയരാമെന്ന് വിപണി വിദഗ്ധനായ ഹേമെന്‍ കപാഡിയ പറയുന്നു.

പ്രതീക്ഷകള്‍ക്കപ്പുറമുളള മുന്നേറ്റമാണ് സെന്‍സെക്സ് നല്‍കുന്നത്. സൂചിക 1000 ല്‍ നിന്നും 10000 ആകുന്നതിന് 7297 ട്രേഡിംഗ് സെഷനുകള്‍ വേണ്ടി വന്നപ്പോള്‍, അടുത്ത 10000 കടക്കാന്‍ വെറും 869 സെഷനുകള്‍ മാത്രമേ വേണ്ടി വന്നുളളൂ.

സൂചിക പറന്നുയര്‍ന്നത് ഈ വഴിയേ...

10000 എത്താന്‍ 49 ദിവസം‍
10,000 - 11,000 30 ദിവസം
11,000 - 12,000 20 ദിവസം
12,000 - 13,000 136 ദിവസം
13,000 - 14,000 27 ദിവസം
14,000 - 15,000 144 ദിവസം
15,000 - 16,000 53 ദിവസം
16,000 - 17,000 6 ദിവസം
17,000 - 18,000 8 ദിവസം
18,000 - 19,000 4 ദിവസം
19,000 - 20,000 13 ദിവസം

നാള്‍ വഴിയിങ്ങനെ..

2007, ഒക്ടോബര്‍ 29 - 20,000
2007, ഒക്ടോബര്‍ 25 - 19,000
2007, ഒക്ടോബര്‍ 9 - 18,000
2007, സെപ്തംബര്‍ 26- 17,000
2007, സെപ്തംബര്‍ 19 -16,000
2007, ജൂലായ് 6 - 15,000
2006, ഡിസംബര്‍ 8 - 14,000
2006, ഒക്ടോബര്‍ 30 - 13,000
2006, ഏപ്രില്‍ 20 - 12,000
2006, മാര്‍ച്ച് 21 - 11,000
2006, ഫെബ്രുവരി 6 - 10,000
2005, നവംബര്‍ 28 - 9,000
2005, സെപ്തംബര്‍ 8 - 8,000
2005, ജൂണ്‍ 20 - 7,000
2000, ഫെബ്രുവരി 11- 6,000
1999, ഒക്ടോബര്‍ 8 - 5,000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+