Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം തികയാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗം: സുപ്രിംകോടതി

ദില്ലി: പതിനാറ്‌ വയസ്സ്‌ തികയാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാല്‍സംഗമായി കണക്കാക്കുമെന്ന്‌ സുപ്രിം കോടതി.

പതിനെട്ട്‌ വയസ്സ്‌ തികയാത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക്‌ നല്‍കാനായി പ്രലോഭിപ്പിച്ച്‌ വശത്താക്കുന്ന ആള്‍ക്കുമാത്രമേ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷ നല്‍കാന്‍ കഴിയൂ എന്നും ജസ്റ്റിസുമാരായ അരിജിത്ത്‌ പസായത്തും പി. സദാശിവനും വിധിച്ചു.

പതിനാലുകാരിയെ പ്രലോഭിപ്പിച്ച്‌ കൂടെക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ ഇഖ്‌ബാല്‍ എന്നയാള്‍ സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്‌ സുപ്രിംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

തൃശ്ശൂര്‍ ജില്ലയിലെ പതിനാലുവയസ്സുകാരിയെ ഇഖ്‌ബാല്‍ പ്രലോഭിപ്പിച്ച്‌ കോയമ്പത്തൂരിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി ലൈംഗികവേഴ്‌ച നടത്തിയെന്നണ്‌ കേസ്‌. പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു സംഭവം നടന്നത്‌.

പൊലീസിന്റെ പിടിയിലായ ഇഖ്‌ബാലിനെ സെഷന്‍സ്‌ കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376വകുപ്പ്‌ പ്രകാരം മൂന്നുവര്‍ഷത്തേയും 366 എ വകുപ്പ്‌ പ്രകാരം രണ്ടുവര്‍ഷത്തെയും തടവിന്‌ ശിക്ഷിച്ചു. പിന്നീട്‌ ഹൈക്കോടതി ഈ വിധി ശരിവച്ചു. ഇതിനെതിരെയാണ്‌ ഇഖ്‌ബാല്‍ സുപ്രിം കോടതിയെ സമീപിച്ചത്‌.

376 വകുപ്പ്‌ പ്രകാരം കീഴ്‌ക്കോടതി ഇഖ്‌ബാലിന്‌ വിധിച്ച ശിക്ഷ സുപ്രിം കോടതി ശരിവച്ചു. എന്നാല്‍ മറ്റൊരാള്‍ക്ക്‌ നല്‍കാന്‍ വേണ്ടിയല്ല പെണ്‍കുട്ടിയെ കൊണ്ടുപോയത്‌ എന്നതിനാല്‍ 366 എ വകുപ്പു പ്രകാരമുള്ള ശിക്ഷ സുപ്രിംകോടതി ഒഴിവാക്കി. പത്തുകൊല്ലംവരെ തടവുലഭിയ്‌ക്കാവുന്ന കുറ്റമാണിത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+