നവജാതശിശുവിനെ അച്ഛന്‍ ശ്വാസം മുട്ടിച്ചുകൊന്നു
ചെന്നൈ: ധര്‍മ്മപുരിയിലെ അണ്ണാനഗരത്തില്‍ കൊട്ടൈയില്‍ ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊന്നു.
കുഞ്ഞിന്റെ മുഖത്ത് തലയിണകൊണ്ട് അമര്‍ത്തിയാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ അച്ഛന്‍ എസ്. രവി(25)യെ പൊലീസ് അറസ്റ്റുചെയ്‌തു.
തയ്യല്‍തൊഴിലാളിയായ രവി പെണ്‍കുഞ്ഞ് ജനിച്ചയുടന്‍തന്നെ കുഞ്ഞിനെ കൊല്ലാനായി ഭാര്യ ശശികലയെ നിര്‍ബ്ബന്ധിച്ചിരുന്നുവത്രേ. പ്രസവം കഴിഞ്ഞ് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ശനിയാഴ്‌ചയാണ് ശശികല വീട്ടില്‍ തിരിച്ചെത്തിയത്.
ഞായറാഴ്‌ച പുലര്‍ച്ചെ ശശികല ഉറക്കത്തിലായിരിക്കുമ്പോള്‍ രവി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ശശികല കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രവി ഇവരെ മുറിയില്‍ നിന്നും വലിച്ച് പുറത്താക്കി കതകടച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണുണ്ടായത്.
സംഭവത്തിന്‌ശേഷം ഇയാള്‍ വീടുവിട്ടുപോയി. ശശികലയുടെ മാതാവ് വിജയ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. വൈകുന്നേരത്തോടെ സമീപത്തെ കൃഷിയിടത്തില്‍ നിന്നും രവിയെ അറസ്റ്റുചെയ്യുകയായിരുന്നു. ധര്‍മപുരി ദല്‍സില്‍ദാരോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആര്‍ഡിഒ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications