Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഷ്യത്തില്‍ തലാഖ്‌ ചൊല്ലിയാല്‍ വിവാഹമോചനമാകില്ല കോടതി

ദില്ലി: ഭര്‍ത്താവ്‌ പെട്ടന്നുള്ള ദേഷ്യത്തില്‍ തലാഖ്‌ ചൊല്ലിയാല്‍ അത്‌ വിവാഹമോചനമായി കണക്കാക്കാനാവില്ലെന്ന്‌ ദില്ലി ഹൈക്കോടതി. തലാഖ്‌ ചൊല്ലിയ കാര്യം ഭാര്യയെ അറിയിക്കാതിരുന്നാലും വിവാഹമോചനം നടപ്പാവില്ലെന്നും കോടതി വ്യക്തമാക്കി.

മുത്തലാഖ്‌ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കേണ്ട സമയമായിക്കഴിഞ്ഞു. ചരിത്രത്തിലെ ഒരു പ്രത്യേക നിമിഷത്തില്‍ ഏതെങ്കിലുമൊരു ഉദ്ദേശ്യത്തോടെയാവാം ഈ സമ്പ്രദായം ആവിഷ്‌കരിച്ചത്‌. ഇപ്പോള്‍ അത്‌ അവസാനിപ്പിക്കുന്നത്‌ ഇസ്ലാമിക നിയമങ്ങളുടേയോ പ്രബോധനങ്ങളുടെയോ ലംഘമാകുമെന്ന്‌ തോന്നുന്നില്ല- വിധിപുറപ്പെടുവിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ബി.ഡി അഹമ്മദ്‌ പറഞ്ഞു.

തലാഖ്‌ സമ്പ്രദായത്തിന്റെ ക്രൂരമായ അവ്യക്തത സ്‌ത്രീകള്‍ക്ക്‌ കഠിനദുരിതങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. ചെയ്‌തതെറ്റ്‌ തിരുത്താനോ അനുരഞ്‌ജനമുണ്ടാക്കാനോ അവസരം നല്‍കാത്തതിനാല്‍ അത്‌ പുരുഷന്മാരെ പലപ്പോഴും വിഷമിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുത്തലാഖ്‌ ചൊല്ലിയശേഷം താനുമായി ഭര്‍ത്താവ്‌ ലൈംഗികബന്ധം പുലര്‍ത്തിയത്‌ ബലാല്‍സംഗമായി കണക്കാക്കണമെന്ന ആയിഷ എന്ന യുവതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

താന്‍ കുറേനാള്‍ സ്വഗൃഹത്തിലായിരുന്നുവെന്നും ഭര്‍ത്താവ്‌ മസ്‌റൂര്‍ അഹമ്മദ്‌ തന്നെ തലാഖ്‌ ചൊല്ലിയെന്നും ഇക്കാര്യം അറിയിക്കാതെ പിന്നീട്‌ താനുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടുവെന്നുമാണ്‌ ആയിഷ കോടതിയെ ബോധിപ്പിച്ചത്‌.

തലാഖ്‌ ചൊല്ലിയത്‌ പെട്ടന്നുണ്ടായ കടുത്ത ദേഷ്യം കൊണ്ടായതിനാലും തലാഖ്‌ വിവരം ആയിഷയെ റിയിക്കാതിരുന്നതിനാലും ആരോപിക്കപ്പെട്ട കൃത്യം നടന്ന സമയത്ത്‌ അഹമ്മദും ആയിഷയും തമ്മിലുള്ള വിവാഹമോചനം നടപ്പായിട്ടില്ലെന്ന്‌ അതിനാല്‍ ഇത്‌ ബലാല്‍സംഗമായി കാണാന്‍ കഴിയില്ലെന്നുമാണ്‌ ജസ്റ്റിസ്‌ വിശദീകരിച്ചത്‌. തലാഖ്‌ വിവരം ഭാര്യയെ അറിയിക്കുമ്പോള്‍ മാത്രമേ വിവാഹമോചനം പ്രായോഗത്തിലാകൂ എന്നാണ്‌ കോടതി വിധിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+