Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീതി പരക്കുന്നു, മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 135.8 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തിര സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അണക്കെട്ട് പൊട്ടുന്നതടക്കമുള്ള ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ ജില്ലാഭരണകൂടം ക്രമീകരണങ്ങള്‍ നടത്തുകയാണ്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ദുരിതാശ്വാസക്യാന്പുകല്‍ ആരംഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിക്കും മുകളിലാണ്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടായെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതാണ് ജലനിരപ്പ് ഉയരുന്നതിന് കാരണം.

12 മില്ലീമീറ്റര്‍ മഴയാണ് ഞായറാഴ്ച മുല്ലപ്പെരിയാറില്‍ രേഖപ്പെടുത്തിയത്. അതേ സമയം ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച രാവിലെ മുതല്‍ മഴ ശക്തമായിട്ടുണ്ട്. സെക്കന്‍റില്‍ 2282 ഘനി അടിയോളം ജലമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. തമിഴ് നാട് സെക്കന്‍റില്‍ 1716 ഘന അടി ജലമാണ് കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ് നാടിന് കഴിയാത്തതും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇപ്പോള്‍ കനത്ത മഴയാണ്.

മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്താല്‍ തിങ്കളാഴ്ച തന്നെ ജലനിരപ്പ് കൂടുതല്‍ ഉയരുമെന്നാണ് ജലവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+