കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ്‌ രാജകുടുംബം വീണ്ടും ലൈംഗികാപവാദക്കുരുക്കില്‍

  • By Staff
Google Oneindia Malayalam News

Buckingham Palaceലണ്ടന്‍: ബ്രിട്ടീഷ്‌ രാജകുടുംബം വീണ്ടുമൊരു ലൈംഗികഅപവാദകഥയുടെ കേന്ദ്രമാകുന്നു. ലൈംഗിക, മയക്കുമരുന്നിടപാടിന്റെ വീഡിയോ ടേപ്പ്‌ കാട്ടി രാജകുടുംബാംഗത്തെ ബ്ലാക്‌മെയില്‍ ചെയ്‌തതിന്‌ രണ്ടുപേരെ സ്‌കോട്ട്‌ലാന്റ്‌ യാഡ്‌ പിടികൂടി.

രാജകുടുംബാംഗവും രാജകൊട്ടാരത്തിലെ മറ്റൊരു വ്യക്തിയും ഉള്‍പ്പെട്ട ലൈംഗിക, മയക്കുമരുന്നിടപാടിന്റെ ദൃശ്യങ്ങളാണ്‌ ടേപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന്‌ ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രാജകുടുംബാംഗങ്ങളുടെ പേര്‌ പുറത്തുവിട്ടിട്ടില്ല.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ടേപ്പ്‌ പരസ്യപ്പെടുത്തും എന്ന്‌ ഭീഷണി മുഴക്കി അമ്പതിനായിരം പൗണ്ട്‌(40 ലക്ഷം രൂപ) നല്‍കണമെന്നാവശ്യപ്പെട്ട്‌ രണ്ടുപേരും രാജകുടുംബത്തെ സമീപിക്കുകയായിരുന്നുവത്രേ. ആഗസ്റ്റ്‌ രണ്ടിനാണ്‌ ഇവര്‍ രാജകുടുംബത്തോട്‌ ഈ ആവശ്യം ഉന്നയിച്ചത്‌.

സെപ്‌തംബര്‍ 11ന്‌ രണ്ടുപേരും ലണ്ടനില്‍ അറസ്റ്റിലാവുകയും ചെയ്‌തു. വെസ്റ്റ്‌ മിനിസ്റ്റര്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഡിസംബര്‍ 20 വരെ റിമാന്റ്‌ ചെയ്‌തിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷിയ്‌ക്കുകയാണെന്നല്ലാതെ ബക്കിംഗ്‌ഹാംകൊട്ടാരം ഇതേവരെ സംഭവത്തോട്‌ കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X