Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി അതിസമ്പന്നന്‍ , ബില്‍ഗേറ്റ്സ് പിന്നില്‍!

Mukesh Ambaniമുംബെ : ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും കാര്‍ലോസ് സ്ലിമ്മും ഇനി മുകേഷ് അംബാനിയ്ക്ക് പിന്നില്‍. ആകാശം ലക്ഷ്യമാക്കി കുതിക്കുന്ന ഓഹരി സൂചികയ്ക്കൊപ്പം റിലയന്‍സ് ഓഹരിമൂല്യവും കുതിച്ചുയര്‍ന്നപ്പോള്‍ കമ്പനി മേധാവി മുകേഷ് ലോകത്തിന്റെ ഏറ്റവും വലിയ ധനികന്റെ കസേരയിലെത്തി.

ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മൂന്നു കമ്പനികളുടെ അധിപനാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), റിലയന്‍സ് പെട്രോളിയം (ആര്‍പിഎല്‍), റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍ഐഐഎല്‍) എന്നിവയാണ് ഈ മൂന്നു കമ്പനികള്‍.

ഇവയുടെ ആകെ ഓഹരി മൂല്യം 2,49,108 കോടി രൂപയാണിപ്പോള്‍. അതായത് 63.2 ബില്യണ്‍ ഡോളര്‍. ബില്‍ ഗേറ്റ്സിന്റെയും കാര്‍ലോസ് സ്ലിമ്മിന്റെയും ആസ്തി ഏതാണ്ട് 62.29 ബില്യണ്‍ ഡോളറാണ്. അല്‍പം മുന്‍തൂക്കം കാര്‍ലോസ് സ്ലിമ്മിനാണ്. അതിസമ്പന്നപ്പട്ടികയില്‍ മൂന്നാമനായിരുന്ന വാറന്‍ ബഫെറ്റാകട്ടെ ആകെ ആസ്തിമൂല്യം 56 ബില്യണ്‍ ഡോളറായി കുറഞ്ഞതോടെ ഇപ്പോള്‍ ഒരു സ്ഥാനം താഴേയ്ക്കിറങ്ങിയിട്ടുണ്ട്.

മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി കണക്കാക്കപ്പെടുന്നത് ഇപ്രകാരമാണ്. ആകെ ആസ്തി മൂല്യം 2,49,000 രൂപ (2.49 ട്രില്യണ്‍). ആര്‍ഐഎല്ലിലെ വിഹിതം 2,10,000 കോടി (50.98 ശതമാനം ഓഹരി), ആര്‍പിഎല്ലിലെ വിഹിതം 37,500 കോടി (37.5 ശതമാനം ഓഹരി), ആര്‍ഐഐഎല്ലിലെ വിഹിതം 2,100 കോടി (46.23 ശതമാനം).

അമേരിക്ക മോവില്‍ (30 ശതമാനം ഓഹരി), കാര്‍സോ ഗ്ലോബല്‍ (82 ശതമാനം ഓഹരി), ഗ്രുപ്സോ കാര്‍സോ (75 ശതമാനം ഓഹരി), ഇന്‍ബര്‍സാ(67 ശതമാനം ഓഹരി), ഐഡിയല്‍ (30 ശതമാനം ഓഹരി), സാക്സ് ഇന്‍കോര്‍പറേഷന്‍ (10ശതമാനം ഓഹരി) എന്നിവയാണ് കാര്‍ലോസ് സ്ലിമ്മിന്റെ കമ്പനികള്‍.

അമേരിക്ക, മെക്സിക്കോ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ കണക്കനുസരിച്ച് ഈ ഓഹരികളുടെ ഇപ്പോഴുളള ആകെ മൂല്യം 62.2993 ബില്യണ്‍ ഡോളറാണ്.

ബില്‍ഗേറ്റ്സിന്റെ ഇപ്പോഴത്തെ ആകെ ആസ്തിമൂല്യം 62.29 ബില്യണ്‍ യുഎസ് ഡോളറാണ്.

ഫോബ്സ് മാസികയുടെ ഇക്കഴിഞ്ഞ ലക്കത്തിലെ റിപ്പോര്‍ട്ട് പ്രകാരം ബില്‍ഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നനാണ്. ഫോബ്സിന്റെ കണക്കനുസരിച്ച് 59 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ ആസ്തി. ആഗസ്ത് 30 വരെയുളള കണക്കാണിത്.

കഴിഞ്ഞ ദിവസത്തെ നാസ് ഡാക്ക് സൂചികയനുസരിച്ച് മൈക്രോസോഫ്റ്റിന്റെ ഓഹരി വില 35.03 ഡോളറാണ്. ആഗസ്റ്റിലെ വിലയില്‍ നിന്നും ഓഹരി വിലയൊന്നിന് 6.58 ഡോളര്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ 3.29 ബില്യണ്‍ ഡോളര്‍ വര്‍ദ്ധന ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൈക്രോസോഫ്റ്റ് കൈവരിച്ചിട്ടുണ്ട്.

ഈ കണക്കിനും മുകളിലാണ് മുകേഷ് അംബാനി ഇപ്പോള്‍ നില്‍ക്കുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യാക്കാരന്‍ എന്ന ബഹുമതി ലക്ഷ്മി മിത്തലിനായിരുന്നു. മിത്തലിനെ ഇക്കഴിഞ്ഞ സെപ്തംബര്‍ 26നാണ് മുകേഷ് അംബാനി പിന്തളളിയത്. 50.9 ബില്യണ്‍ ഡോളര്‍ ആസ്തിയുളള മിത്തലാണ് ലോകത്തിലെ അതിസമ്പന്നപ്പട്ടികയില്‍ അഞ്ചാമന്‍.

ലോകത്തിലെ ഏറ്റവും സമ്പന്നന്റെ പദവി മുകേഷ് അംബാനി നേടിയെന്ന റിപ്പോര്‍ട്ടുകള്‍ റിലയന്‍സ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഓഹരിമൂല്യം കണക്കാക്കിയ രീതിയില്‍ പിശകുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഏതായാലും ഇന്ത്യയുടെ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ രാജ്യത്തെ വ്യവസായ സമൂഹം ആഹ്ലാദത്തിമിര്‍പ്പിലാണെന്നത് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+