കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ മടക്കം സോണിയ തീരുമാനിയ്‌ക്കുമെന്ന്‌ മൊഹ്‌സിന

  • By Staff
Google Oneindia Malayalam News

ദില്ലി: കെ കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നകാര്യം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിയ്‌ക്കുമെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ്‌ അറിയിച്ചു.

കരുണാകരന്‍ മുതിര്‍ന്ന നേതാവാണ്‌. വ്യക്തിപരമായി അദ്ദേഹത്തോട്‌ ആദരവുമുണ്ട്‌. പക്ഷേ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പ്രസക്തിയില്ല. അത്‌ സോണിയിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്‌- കിദ്വായ്‌ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും മൊഹ്‌സിന ഒഴിഞ്ഞുമാറി. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ താന്‍ പഠിച്ചുവിരികയാണെന്ന്‌ അവര്‍ അറിയിച്ചു.

ഗ്രൂപ്പിസം കോണ്‍ഗ്രസിന്‌ ദോഷകരമാണ്‌. ഇത്‌ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഞാന്‍ ഒരിക്കലും ഗ്രൂപ്പുകളെ പിന്താങ്ങില്ല- അവര്‍ വ്യക്തമാക്കി.

നവംബര്‍ മൂന്നിന്‌ കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രണ്ട്‌ ദിവസം എറണാകുളം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X