കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീകരിയ്ക്കൂ എന്ന് ലീഡര്‍, ഒന്നുംമിണ്ടാതെ കോണ്‍ഗ്രസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മകന്‍ കെ. മുരളീധരന്‍ ഒപ്പമില്ലെങ്കിലും കോണ്‍ഗ്രസിലേക്കു മടങ്ങിവരാനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്ന്‌ കെ. കരുണാകരന്‍ വ്യക്‌തമാക്കി.

പക്ഷേ ഒരു ഉപാധികളുമില്ലാതെ സ്വീകരിയ്ക്കൂ എന്ന അപേക്ഷയുമായി കരുണാകരന്‍ കാത്തനില്‍ക്കുന്പോഴും കോണ്‍ഗ്രസില്‍ നിന്നും ലീഡറെ തിരിച്ചെടുക്കുന്നതിനുള്ള വ്യക്തമായ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിപ്പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അങ്ങനെചെയ്യുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കരുണാകരന്‍ തീരുമാനിച്ചതോടെ എന്‍സിപിയിലും രണ്ടു ചേരികള്‍ രൂപം കൊള്ളുകയാണ്‌.

പുതിയ രാഷ്ട്രീയ നീക്കത്തിന്‌ കരുണാകരന്‍ തയാറായ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ജേക്കബ്‌ ഞായറാഴ്ച അദ്ദേഹത്തെ കണ്ടു ചര്‍ച്ച നടത്തി. തലസ്ഥാനത്തെ വസതിയില്‍ ഇരുനേതാക്കളും ഒരുമണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. മടങ്ങിവരാനുള്ള താല്‍പര്യം ‍ ചര്‍ച്ചയില്‍ കരുണാകരന്‍ അറിയിച്ചിട്ടുണ്ട്‌.

വരുന്ന ഏതാനും ദിവസങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നാണ്‌ കരുണാകരന്‍ സൂചിപ്പിക്കുന്നത്‌. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് തന്നെ തനിയ്ക്ക് കോണ്‍ഗ്രസില്‍ മടങ്ങിയെത്തണമെന്നാണ് ലീഡര്‍ ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസ്‌ കൂറുകാരും എന്‍സിപി കൂറുകാരും പെട്ടെന്ന്‌ അവിടെ ഉദയം ചെയ്‌തിരിക്കുന്നു.
കോണ്‍ഗ്രസ്‌ പാളയം പുറമേ ഇക്കാര്യം ഗൗനിക്കുന്നില്ലെങ്കിലും അകത്ത്‌ ചര്‍ച്ചകളുടെ കേന്ദ്രംഇപ്പോള്‍ കരുണാകരന്‍ തന്നെയാണ്‌.

മുരളിയെ മാറ്റിനിര്‍ത്തി കരുണാകരന്‍ തിരിച്ചുവരുന്നതിനെ അനുകൂലിക്കുന്ന നേതാക്കളും പാര്‍ട്ടിയിലുണ്ട്. കരുണാകരന്‍ എന്ന വ്യക്തിയെ സ്വീകരിയ്ക്കുന്നതില്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന. എങ്കിലും എല്ലാം ഹൈക്കമാന്‍ഡ്‌ തീരുമാനിക്കട്ടെയെന്ന സമീപനമാണ്‌ പൊതുവേ നേതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്.

'ലീഡറുടെ പ്രസ്‌താവന, എന്‍സിപിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. എന്‍സിപിയില്‍ പാരമ്പര്യവാദികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന അഭിപ്രായമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍ ആവര്‍ത്തിച്ചിരിക്കുന്നത്‌. ഫലത്തില്‍ കരുണാകരനും മുരളിയും രാഷ്ട്രീയമായി വഴിപിരിയുന്നതിന്റെ സൂചനയാണ്‌ പ്രകടമാകുന്നത്‌. കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതും ഇതാണ്‌.

താനും അച്ഛനും ഒരുമിച്ചുതന്നെയാണെന്ന്‌ ലീഡര്‍ വൈകാതെ പറയുമെന്ന്‌ മുരളി ഇന്നലെ കോഴിക്കോട്ടു പറഞ്ഞത്‌ ഇതേവരെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങളൊന്നുമായില്ലെന്നതിന്‍റെതെളിവാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X