Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യശാലയ്‌ക്കുള്ളിലൊരു ആരാധനാലയം

A Church in pubമെല്‍ബണ്‍: വെള്ളം വീഞ്ഞാക്കിയവനാണ്‌ കര്‍ത്താവ്‌. അതുകൊണ്ടുതന്നെ കര്‍ത്താവിനോട്‌ പ്രാര്‍ത്ഥിയ്‌ക്കാന്‍ ഏറ്റവും ഉത്തമമായ സ്ഥലം ഏതായിരിക്കും? അത്‌ മദ്യശാലതന്നെയാണെന്നാണ്‌ ആസ്‌ത്രേലിയയിലെ ഒരു കൂട്ടം വിശ്വാസികള്‍ പറയുന്നത്‌.

പറയുക മാത്രമല്ല മെല്‍ബണിലെ ഡോക്‌ ലാന്റ്‌ എന്റര്‍ടെയിന്‍മെന്റ്‌ ഏരിയയിലെ ജെയിംസ്‌ സ്‌ക്വര്‍ ബ്ര്യൂഹൗസിന്‍റെ മുകള്‍ നിലയില്‍ ഇവര്‍ ഒരു പള്ളിതീര്‍ക്കുംകയും ചെയ്‌തു. ഇനി ഒരു കയ്യില്‍ മദ്യവും മറുകയ്യില്‍ ബൈബിളുമായി ഇവര്‍ക്ക്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിയ്‌ക്കുകയും ചെയ്യാം.

'യേശു വെള്ളം വീഞ്ഞാക്കി, അവന്‍ ശത്രുക്കളോടുപോലും കരുണയുള്ളവനാണ്‌, ഇതുവരെ അദ്ദേഹം നമ്മുടെ ലോകത്തിന്‌ മഹത്തായ സന്ദേശവുമായിരുന്നു- പുതിയ പള്ളിയിലെ ആദ്യത്തെ കുര്‍ബാനയില്‍ പങ്കെടുത്തശേഷം ഡോക്‌ ലാന്റ്‌ മന്ത്രി ഗ്യൂ മാസണ്‍ അഭിപ്രായപ്പെട്ടു.

ഇവിടെ വിശ്വാസികള്‍ക്ക്‌ ബൈബിളിന്റെ മാര്‍ഗ്ഗം മാത്രമല്ല അതിനൊപ്പംതന്നെ ഭക്ഷണം കഴിയ്‌ക്കുകയും മദ്യപിയ്‌ക്കുകയുമാകാമെന്നും മാസണ്‍ പറയുന്നു. പള്ളിയെയും ദൈവത്തെയും ആധുനിക വല്‍ക്കരിയ്‌ക്കുകയെന്ന നിലയ്‌ക്കാണത്രേ ഇത്തരമൊരു സ്ഥലത്ത്‌ പള്ളിസ്ഥാപിച്ചിരിക്കുന്നത്‌.

ബൈബിളിന്റെ മാര്‍ഗ്ഗത്തില്‍ത്തന്നെ വിശ്വാസികള്‍ ആധുനികരാകണമെന്ന്‌ ഇവിടത്തെ വൈദികരും പറയുന്നു. ഇവിടെ മദ്യം നുകര്‍ന്നുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ബൈബിള്‍ വായിക്കാം. മിക്കമനുഷ്യരും പുറത്തുപോയി മദ്യപിയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌. മാത്രമല്ല ദൈവത്തില്‍ നിന്നകന്നു എന്നുകരുതുമ്പോള്‍ മിക്കവരും പാര്‍ട്ടികളും നടത്തുന്നു. ഇവിടെ ഇതിനെല്ലാമുള്ള സജ്ജീകരണങ്ങളുമുണ്ട്‌. ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പള്ളിയാണ്‌- മറ്റൊരു വൈദികന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+