കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക ബുദ്ധിമാന്‍മാരുടെ പട്ടികയില്‍ ബിന്‍ ലാദന്‍

  • By Staff
Google Oneindia Malayalam News

Tim Berners Leeലണ്ടന്‍: ലോകത്തില്‍വെച്ചേറ്റവും കൂടുതല്‍ ബുദ്ധിമാന്‍മാര്‍ ജീവിയ്‌ക്കുന്നത്‌ ലണ്ടനിലാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ബ്രിട്ടനിലെ 'ദി ടെലിഗ്രാഫ്‌' പത്രം നടത്തിയ സര്‍വ്വേയിലാണ്‌ മറ്റെവിടത്തേക്കാളുമേറെ ബുദ്ധിജീവികള്‍ ലണ്ടനിലാണ്‌ ജീവിക്കുന്നതെന്ന്‌ കണ്ടെത്തിയത്‌.

ലോകം മുഴുവനുമുള്ള നൂറ്‌ ബുദ്ധിജീവികളെ തിരഞ്ഞെടുക്കുന്നതിനായാണ്‌ സര്‍വ്വേ നടത്തിയത്‌. വേള്‍ഡ്‌ വൈഡ്‌ വെബിന്റെ ഉപജ്ഞാതാവ്‌ സര്‍ ടിം ബര്‍ണേസ്‌ ലിയും ബൗദ്ധിക ശാസ്‌ത്രജ്ഞന്‍ സ്റ്റീഫര്‍ ഹോക്കിംഗുമുള്‍പ്പെടെയുള്ള നൂറ്‌ പ്രമുഖ ബുദ്ധിജീവികളുടെ പട്ടികയില്‍ അല്‍ ക്വയ്‌ദ നേതാവ്‌ ബിന്‍ ലാദനും ഉള്‍പ്പെടുന്നുണ്ട്‌. Stephen Hawking

പട്ടികയില്‍ ബര്‍ണേസ്‌ ലീയ്‌ക്ക്‌ ഒന്നാം സ്ഥാനവും ഹോക്കിംഗിന്‌ രണ്ടാം സ്ഥാനവുമാണ്‌. ലാദനെ ജനങ്ങള്‍ നാല്‍പ്പത്തിമൂന്നാമത്തെ സ്ഥാനത്താണ്‌ നിര്‍ത്തിയിരിക്കുന്നത്‌. ലാദന്റെ അതേസ്ഥാനത്ത്‌ തന്നെയാണ്‌ സോഫ്‌റ്റ്‌ വേര്‍ ചക്രവര്‍ത്തി ബില്‍ഗേറ്റ്‌സുമുള്ളത്‌. ദക്ഷിണാഫ്രിക്കയിലെ മുന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയും, ബോക്‌സിംഗ്‌ ചാമ്പ്യന്‍ മുഹമ്മദലിയും പട്ടികയില്‍ ഉള്‍പ്പെട്ടട്ടുണ്ട്‌.

അമേരിക്കയില്‍നിന്നും 43 ബുദ്ധിമാന്മാരാണ്‌ പട്ടികയില്‍ ഉള്‍പ്പെട്ടത്‌. ഇമെയിലുകള്‍ വഴിയാണ്‌ ആളുകളോട്‌ ജീവിച്ചിരിക്കുന്ന Osama Bin Laden പത്ത്‌ ബുദ്ധിമാന്‍മാരുടെ പേര്‌ നിര്‍ദ്ദേശിയ്‌ക്കാനായിരുന്നു ടെലിഗ്രാഫ്‌ അധികൃതര്‍ ആവശ്യപ്പെട്ടത്‌. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 1,100 ആളുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു.

ഇതില്‍ അറുപത്‌ ശതമാനത്തിലേറെപ്പേരും ഇംഗ്ലീഷുകാരോ അമേരിക്കക്കാരോ ആയിരുന്നു. ഇരുപത്‌ ലക്ഷം ജനങ്ങളില്‍ ഒരാള്‍ എന്നനിലയിലാണ്‌ ബ്രിട്ടനിലെ ബുദ്ധിജീവികളുടെ അനുപാതം. ഇത്‌ മറ്റേത്‌ രാജ്യത്തേക്കാളും കൂടുതലാണ്‌.

ഈ പട്ടികയില്‍ നിന്നാണ്‌ നൂറുപേരെ തിരഞ്ഞെടുത്തത്‌. ബുദ്ധിമാന്‍മാരെന്ന്‌ വിലയിരുത്താന്‍ വേണ്ടിയുള്ള അഞ്ച്‌ മാനദണ്ഡങ്ങളുമായി ചേരുന്നവരെയാണ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X