Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമോദ് മഹാജന് അവിഹിത സന്തതിയുണ്ടെന്ന് പ്രവീണ്‍

മുംബൈ: കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രമോദ് മഹാജന് ഒരു അവിഹിത സന്തതി ഉണ്ടെന്ന് വെളിപ്പെടുത്തല്‍. പ്രമോദിന്‍റെ കൊലപാതകത്തിലെ മുഖ്യ കുറ്റാരോപിതനായ പ്രവീണ്‍ മഹാജനാണ് മുംബൈ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഈ നാടകീയ വെളിപ്പെടുത്തല്‍ നടത്തിയത്.

തന്‍റെ സഹോദരന് അളകനന്ദ എന്ന് സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും. ഇവരില്‍ ഒരു കുട്ടിയുണ്ട് എന്നും കോടതിയില്‍ തെളിവെടുപ്പിനായി ഹാജരായ പ്രവീണ്‍ പറഞ്ഞു. ഇക്കാര്യം അന്തരിച്ച പി എ വിവേക് മോയിത്രയ്ക്ക് അറിയാമാ‍യിരുന്നു എന്നും പ്രവീണ്‍ പറയുന്നു.

മഹാജന്‍ മരിച്ച ദിവസം ഇതേ കുറിച്ച് തര്‍ക്കം ഉണ്ടായി എന്നും പ്രവീണ്‍ പറയുന്നു. എന്നാല്‍, പ്രമോദിനെ കൊന്നത് താനല്ല എന്ന് പ്രവീണ്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. മഹാജന്‍റെ മരണത്തെ കുറിച്ച് മാധ്യമങ്ങളിള്‍ നിന്നാണ് അറിഞ്ഞത് എന്നാണ് പ്രവീണ്‍ വാദിക്കുന്നത്.

ഈ വെളിപ്പെടുത്തല്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെ പ്രവീണിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തീരുമാനിച്ചു. മൊഴില്‍കന്‍ പ്രമോദിന്റെയും പ്രവീണിന്റെയും കുടുംബങ്ങളെ ഒരുപോലെ ബാധിക്കുമെന്നതിനാലാണ്‌ വിചാരണ രഹസ്യമായി നടത്തണമെന്ന്‌ പ്രോഷിക്യൂഷന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയുള്ള വിചാരണ രഹസ്യമായി നടത്തുമെന്ന്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌.പി ദേവ്‌രെ ആദ്യം അറിയിച്ചെങ്കിലും പിന്നീട്‌ ഇത്‌ പ്രവീണിന്റെ മൊഴി രേഖപ്പെടുത്തലിന്‌ മാത്രമേ ബാധകമാവുകയുള്ളുവെന്ന്‌ വ്യക്തിമാക്കി. അവസാന വാദം കേള്‍ക്കല്‍ എങ്ങനെവേണമെന്ന കാര്യം പിന്നീട്‌ തീരുമാനിക്കുമെന്നും ജഡ്‌ജി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+